തന്റെ ജീവിതത്തിലേക്ക് പ്രകാശം പരന്നിട്ട് നാലു വര്‍ഷം പിന്നിടുന്നുവെന്ന് നടന്‍ നടന്‍ മണികണ്ഠന്‍. കമ്മട്ടിപ്പാടം റിലീസ് ചെയ്തിട്ട് നാലുവര്‍ഷമായ പശ്ചാതലത്തിലാണ് മണികണ്ഠന്‍ ഫേസ്ബുക്കിലൂടെ ഈ കാര്യം ഓര്‍മ്മിപ്പിച്ചത്. അദ്ദേഹത്തിന്റെ കരിയറിലെയും ജീവിതത്തിലേയും വഴിത്തിരിവായിരുന്നു കമ്മട്ടിപ്പാടം എന്ന സിനിമയിലെ ബാലന്‍ ചേട്ടന്‍ എന്ന കഥാപാത്രം. രാജീവ് രവി സംവിധാനം ചെയ്ത് 2016 മെയ് 20ന് പുറത്തിറങ്ങിയ ചിത്രമാണ് കമ്മട്ടിപ്പാടം. പി. ബാലചന്ദ്രന്‍ കഥയെഴുതിയ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മണികണ്ഠന്‍ കെ. ആചാരി,ഷോണ്‍ റോമി എന്നിവരാണ്. ഈ കഥാപാത്രത്തോടെ മണികണ്ഠനെ തേടി നിരവധി അവസരങ്ങളാണൊരുങ്ങിയത്. അന്യഭാഷയില്‍ നിന്നുള്‍പ്പെടെ കഥാപാത്രങ്ങള്‍ മണികണ്ഠനെ തേടിയെത്തി. ഒരിടവേളയ്ക്ക് ശേഷം വയലന്‍സ് കൂടുതലായി ഉപയോഗിച്ച ചിത്രവും ഇതായിരുന്നു. മണികണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം….
ജീവിതത്തിലേക്ക് പ്രകാശം പരന്നിട്ട് നാലു വര്‍ഷം പിന്നിടുന്നു ….. ഒരുപാടു നന്ദി പ്രകാശം പരത്തിയവര്‍ക്ക് ….. വഴികാട്ടി മുന്നില്‍ നടന്നവര്‍ക്ക് ….. മാര്‍ഗ ദീപമായവര്‍ക്ക് ….. എല്ലാത്തിലുമുപരി എന്നെ നെഞ്ചേറ്റിയ എന്റെ കൂടപ്പിറപ്പുകളായ പ്രേക്ഷകര്‍ക്ക് ….. ഊര്‍ജമായ എല്ലാവര്‍ക്കും ….. നന്ദി പറയുക എന്നതിലുമുപരി നന്ദിയോടെ ജീവിക്കാം എന്ന ഉറപ്പോടെ…. നിങ്ങളുടെ സ്വന്തം ബാലന്‍ ചേട്ടന്‍…..?
(മണികണ്ഠന്‍)
.