കമല്‍ഹാസന്റെ ഇന്ത്യന്‍ 2 ഷൂട്ടിംഗിനിടെ അപകടം, 3 പേര്‍ മരിച്ചു

','

' ); } ?>

ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഇന്ത്യന്‍ 2ന്റെ ചിത്രീകരണത്തിന്റെ വന്‍ അപകടം. ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്ന ക്രെയിന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ സഹ സംവിധായകന്‍ കൃഷ്ണ (34), കാറ്ററിംഗ് യൂണിറ്റ് അംഗം മധു (29), സഹസംവിധായകന്‍ ചന്ദ്രന്‍ (60) എന്നിവര്‍ മരണപ്പെട്ടു. ഒന്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഇന്ത്യന്‍ 2 വിന്റെ ചിത്രീകരണത്തിനിടയ്ക്കുണ്ടായ അപകടം അങ്ങേയറ്റം ഭയനകമായിപ്പോയെന്ന് നടന്‍ കമല്‍ഹാസന്‍ പ്രതികരിച്ചു. മൂന്ന് സഹപ്രവര്‍ത്തകരെയാണ് പൊടുന്നനെ നഷ്ടമായത്. അവരുടെ കുടുംബത്തിന്റെ വേദന താങ്ങാനാകുന്നതിലും അപ്പുറമാണ്. അവരില്‍ ഒരാളായി അവര്‍ക്കൊപ്പമുണ്ടെന്നും വേദനയില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പൂനെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. സീന്‍ ചിത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് മറിയുകയായിരുന്നു.