
‘അമ്മ ലിസിക്കും മമ്മൂട്ടിയുടെ മകൾ സുറുമിക്കുമൊപ്പം “ലോക”യുടെ വിജയം ആഘോഷിച്ച് കല്യാണി പ്രിയദര്‍ശൻ. ചെന്നൈയിൽ വെച്ച് നടന്ന പരിപാടിയിൽ ദുൽഖർ സൽമാനും, നസ്ലിനും പങ്കു ചേർന്നിരുന്നു.
‘‘ലോകയുടെ വലിയ വിജയം ആഘോഷിക്കുന്നു. സന്തോഷം, ദൈവത്തോട് നന്ദി പറയുന്നു. ‘ലോക’യുടെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരോടും നന്ദിയും കടപ്പാടും ആശംസകളും അറിയിക്കുന്നു.’ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ലിസി കുറിച്ചു. കല്യാണി പ്രിയദർശൻ, സുറുമി, ദുൽഖർ സൽമാൻ, നസ്‌ലിൻ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം ലിസി പങ്കുവെച്ചിട്ടുണ്ട്.
അതേസമയം 250 കോടി രൂപയാണ് ‘ലോക’ ഇതുവരെ ആഗോള കളക്ഷൻ നേടിയത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നതും.