96 ലെ ജാനുവിനെ ഒരു നോക്ക് കാണാന്‍ ഒരു വട്ടമെങ്കിലും 96 ആരാധകര്‍ കൊതിച്ചിട്ടുണ്ടാവും. ഇവര്‍ക്കൊരു സര്‍പ്രൈസുമായാണ് യുവനടന്‍ കാളിദാസ് ജയറാം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത്. ഏഷ്യാനെറ്റ് സംഘടിപ്പിച്ച 2019 ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ വെച്ച് താരം ഇമവെട്ടാതെ തൃഷയെ നോക്കിയിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത്.
ഇന്നലെ ഏഷ്യാനെറ്റ് അബുദാബിയില്‍ വെച്ച് ചടങ്ങിലെത്തി തൃഷ മികച്ച തമിഴ് നടിക്കുള്ള പുരസ്‌കാരം നേടിയിരുന്നു. മോഹന്‍ ലാലാണ് തൃഷക്ക് പുരസ്‌കാരം കൈമാറിയത്. ചടങ്ങിലെത്തിയ പ്രേക്ഷകര്‍ക്കൊപ്പം സദസ്സില്‍ ഇരിക്കുന്ന കാളിദാസ് തൊട്ട് മുമ്പിലിരിക്കുന്ന തൃഷയെ കണ്ട് അത്ഭുതപ്പെട്ടിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ചിത്രം കാളിദാസ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.