കാളിദാസ് ജയറാമിനെ നായകനാക്കി ദേശീയ പുരസ്‌കാര ജേതാവ് ജയരാജ് സംവിധാനം ചെയ്യുന്ന ബാക്ക്പാക്കേഴ്‌സിന്റെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി. കാളിദാസ് തന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്ഥമായ ഗെറ്റപ്പിലെത്തുന്ന ചിത്രം മരണം കാത്തിരിക്കുന്ന രണ്ട് രോഗബാധിതരായവരുടെ പ്രണയത്തെക്കുറിച്ചാണ് പറയുന്നത്. നടന്‍ പൃഥ്വിരാജാണ് ടീസര്‍ തന്റെ ഔദ്യോഗിക പേജിലൂടെ പുറത്ത് വിട്ടത്.
സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ കാളിദാസന്റെ നായികയായി എത്തുന്നത് ഡല്‍ഹി മലയാളിയായ കാര്‍ത്തിക നായര്‍ ആണ്. നടന്‍ രണ്‍ജി പണിക്കറാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. പ്രകൃതി പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്യാമറ അഭിനന്ദ് രാമാനുജനും ആന്റണി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. സച്ചിന്‍ ശങ്കറാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
കോട്ടയം, വാഗമണ്‍, വര്‍ക്കല എന്നിവടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.