അച്ചിച്ച സിനിമാസിന്റെ ബാനറില്‍ ഹസീബ് ഹനീഫ് നിര്‍മ്മിക്കുന്ന ‘ഹാപ്പി സര്‍ദാര്‍’ എന്ന ചിത്രത്തില്‍ കാളിദാസ് ജയറാം നായകനാകുന്നു. ഹാപ്പി സിംഗ് എന്ന സര്‍ദാറായാണ് കാളിദാസ് എത്തുന്നത്. സുദീപും ഗീതികയുമാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പെണ്‍കുട്ടിയും സര്‍ദാര്‍ യുവാവും തമ്മിലുള്ള പ്രണയ കഥ നര്‍മ്മത്തിലൂടെ പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം .
ജാവേദ് ജഫ്‌റി, സിദ്ദിഖ്, സുരാജ് വെഞ്ഞാറന്മൂട്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍, ബൈജു, ശാന്തി കൃഷ്ണ, പ്രവീണ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ സംഗീതം ഗോപീ സുന്ദറാണ്. റഹാ ഇന്റര്‍നാഷണല്‍ ചിത്രം തിയേറ്ററുകളില്‍ എത്തിക്കും.