22 വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ജയ് ദത്തും മാധുരി ദിക്ഷിതും ഒന്നിച്ച് സ്‌ക്രീനില്‍..

','

' ); } ?>

ഏറെ വ്യത്യസ്തമായ ഒരു താരനിരയെ അണിനിരത്തി ബോളിവുഡില്‍ ഒരുങ്ങുന്ന കളങ്ക് എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്ത്. വരുണ്‍ ധവാന്‍ ആലിയ കൂട്ടുകെട്ടില്‍ പിറക്കാന്‍ പോകുന്ന കളങ്ക് ഒരു റൊമാന്റിക് പിരീഡ് ഡ്രാമയായിരുക്കുമെന്ന് ചിത്രത്തിന്റെ എന്ന് ടീസര്‍ സൂചിപ്പിക്കുന്നു. ബോളിവുഡ് സീനിയര്‍ താരങ്ങളായ മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത് എന്നിവര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരേ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന ചിത്രം കരണ്‍ ജോഹറിന്റെ നിര്‍മാണ കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്നു. ബഹാര്‍ ബീഗം എന്ന കഥാപാത്രത്തെയാണ് മാധുരി അവതരിപ്പിക്കുന്നത്.

അന്തരിച്ച നടി ശ്രീദേവിയെ ആയിരുന്നു ബഹാര്‍ ബീഗം എന്ന കഥാപാത്രത്തിനായി ആദ്യം തിരഞ്ഞെടുത്തിരുന്നത്. നടിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്നാണ് ആ വേഷം മാധുരിയില്‍ എത്തിച്ചേരുന്നത്. സൊനാക്ഷി സിന്‍ഹ, ആദിത്യ റോയ് കപൂര്‍, വരുണ്‍ ധവാന്‍, സഞ്ജയ് ദത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിര്‍മാതാവ് കരണ്‍ ജോഹറിന്റെ സ്വപ്ന പദ്ധതിയാണിത്. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് പ്രീതമാണ്. ചിത്രം ഏപ്രില്‍ 17-ന് തിയറ്ററുകളിലെത്തും.

ഒഫീഷ്യല്‍ ടീസര്‍ കാണാം..