പല്ലിന് പല്ല്, കണ്ണിന് കണ്ണ്; കടുവ ടീസര്‍

','

' ); } ?>

ഒരിടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധായകനാവുന്ന പുതിയ ചിത്രം കടുവയുടെ ടീസര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കടുവാകുന്നേല്‍ കുറുവച്ചന്റെ മാസ് ഡയലോഗുമായിട്ടാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.

56 സെക്കന്‍ഡാണ് ടീസറിന്റെ ദൈര്‍ഘ്യം.ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയാണ് കടുവയില്‍ വില്ലനായെത്തുന്നത്.പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനു ശേഷം വിവേക് ഒബ്‌റോയ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കടുവ. ലൂസിഫറിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളയിരുന്നു ലഭിച്ചത്.ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ജിനു വി. എബ്രഹാം ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.90കളില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുണ്ടക്കയം, കുമളി എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

നേരത്തെ കടുവയുടെ ചിത്രീകരണം തടഞ്ഞു കൊണ്ട് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് കോടതി ഉത്തരവിറക്കിയിരുന്നു. 2018 ല്‍ പരാതിക്കാരനായ അനുരാഗ് അഗസ്റ്റസില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി തിരകഥാകൃത്തായ ജിനു എബ്രഹാം അന്യായക്കാരന് നല്‍കിയ സിനിമയുടെ തിരക്കഥ പിന്നീട് അനുരാഗിന്റെ അറിവോ സമ്മതമോ ഇല്ലാതെ നടന്‍ പൃഥിരാജ് സുകുമാരന്റെ പ്രൊഡക്ഷന്‍ കമ്പനിയും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന കമ്പനിയും കൂട്ടായി സിനിമ നിര്‍മ്മിക്കുന്നതിനു വേണ്ടി സിനിമയുടെ തിരക്കഥ നല്‍കിയെന്നായിരുന്നു പരാതി. സിനിമ നിര്‍ത്തിവയ്‌ക്കേണ്ടി വന്നതിനാലുണ്ടായ നഷ്ടവും തിരക്കഥ ലഭിക്കുന്നതിനു വേണ്ടി നല്‍കിയ തുകയും ആവശ്യപ്പെട്ടാണ് പരാതി നല്‍കി

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനുമായി ബന്ധപ്പെട്ടും ചിത്രം വിവാദമായിരുന്നു. ഒറ്റക്കൊമ്പനില്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേരും കടുവാകുന്നേല്‍ കുറുവാച്ചന്‍ എന്നായിരുന്നു. ഇതേ തുടര്‍ന്ന് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം സുരേഷ് ഗോപി ചിത്രത്തിനെതിരെ കോടതിയില്‍ പരാതി നല്‍കിയിരുന്നു.