ഒരു മില്യൻ കാഴ്ച്ചക്കാരുമായി സീക്രട്ടിൻ്റെ ആദ്യ വീഡിയോ സോംഗ്

','

' ); } ?>

പ്രശസ്ത തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോംഗ് ഒരു മില്യൻ കാഴ്ച്ചക്കാരുമായി വൈറലായിരിക്കുന്നു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ അപർണ്ണാ ദാസാണു നായിക.രൺജി പണിക്കർ, രഞ്ജിത്ത്, ഗ്രിഗറി, സ്മിനു സിജോ, ആർദ്ര എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷമണിയുന്നു.

സംഗീതം – ജയ്ക്ക് ബിജോയ്സ്.ഛായാഗ്രഹണം – ജാക്സൻ ജോൺസൺ
കലാസംവിധാനം – സിറിൾ കുരുവിള, നിർമ്മാണ നിർവ്വഹണം – അരോമ മോഹൻ
ലഷ്മി പാർവ്വതി ഫിലിംസിൻ്റെ ബാനറിൽ രാജേന്ദ്രപ്രസാദാണ് ഈ ചിത്രം നിർമ്മിക്കുന്നത്.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജൂലൈ ഇരുപത്തിയാറിന് പ്രദർശനത്തിനെത്തുന്നു.വാഴൂർ ജോസ്.