ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്താനൊരുങ്ങി ജൂനിയർ ഷാജി കൈലാസും , ജൂനിയർ രഞ്ജിപണിക്കരും

','

' ); } ?>

ഒരുമിച്ചഭിനയിക്കാനൊരുങ്ങി സംവിധായകൻ ഷാജികൈലാസിന്റെ മകൻ റൂബിനും, സംവിധായകനും അഭിനേതാവുമായ രഞ്ജിപണിക്കരുടെ മകൻ നിഖിനും. അമൽ.കെ.ജോബി സംവിധാനം ചെയ്യുന്ന ആഘോഷം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിച്ച് സ്‌ക്രീനിലെത്തുക.

ക്യാംപസ് പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിൻ്റെ അവതരണം. ക്യാംപസ് സ്റ്റുഡൻസായിട്ടാണ് ഇരുവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
ചിത്രത്തിലെ രണ്ടു പ്രബല ഗ്രൂപ്പുകളുടെ ലീഡേർസ് ആയ ജൂഡ്, ജസ്റ്റിൽ ജസ്റ്റിൻ മാത്യൂസ് എന്നീ കഥാപാത്രങ്ങളെ യാണ് ഇരുവരും പ്രതിനിധീകരിക്കുന്നത്.ജൂഡിനെ റുബിനും, ജസ്റ്റിൻ മാത്യൂസിനെ നിഖിൽ രൺജി പണിക്കരും അവതരിപ്പിക്കുന്നു. ചിത്രത്തിൽ രഞ്ജിപണിക്കരും ഒരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.സി.എൻഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ഡോ. ലിസ്റ്റി.കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയാ, ഡോ.ദേവസ്യാ കുര്യൻ ബ്രാംഗ്ളൂർ)ജെസ്സി മാത്യു (ദുബായ്) ലൈറ്റ്ഹൗസ് മീഡിയ യു.എസ്.എ) ജോർഡി മോൻ തോമസ് (യു.കെ) ബൈജു എസ്.ആർ.ബ്രാംഗ്ളൂർ) എന്നിവരും ടീം അംഗങ്ങളും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പാലക്കാടും പരിസരങ്ങളിലുമായി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും

“ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്” എന്ന ചിത്രത്തിലൂടെയാണ് റൂബിൻ ഷാജി കൈലാസ് അഭിനയത്തിലേക്ക് വരുന്നത്. വിവേക് സംവിധാനം ചെയ്ത “ടീച്ചറാണ്”നിഖിന്റെ ആദ്യ ചിത്രം. മലയാള സിനിമയിലെ ഏറ്റവും വലിയ വിജയ കൂട്ടുകെട്ടുകളിലൊന്നാണ് ഷാജി കൈലാസ് -രഞ്ജിപണിക്കരുടേത്. തലസ്ഥാനം സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒരുമിക്കുന്നത്. പിന്നീട് സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, കമ്മീഷണർ, മാഫിയാ ,ദി കിംഗ്, കിംഗ് & കമ്മീഷണർ തുടങ്ങിയ ചിത്രങ്ങളൊക്കെയും ഒരുമിച്ച് ചെയ്തു.

രഞ്ജിപണിക്കരുടെ മറ്റൊരു മകൻ നിഥിൻ രഞ്ജിപണിക്കർ തിരക്കഥാകൃത്തും, സംവിധായകനും അഭിനേതാവും കൂടിയാണ്. കസബ, കാവൽ ,തുടങ്ങിയ ചിത്രങ്ങളും, ഒരു വെബ് സീരിയസ്സും നിഥിൻ സംവിധാനം ചെയ്തിട്ടുണ്ട്. “നമുക്കു കോടതിയിൽ കാണാം” എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. നിഥിനും നിഖിലും ഇരട്ട സഹോദരന്മാർ കൂടിയാണ്. നരേൻ,വിജയ രാഘവൻ, ജോണി ആൻ്റണി,ജയ്സ് ജോർജ്, അജു വർഗീസ് ഡോ. റോണി രാജ്,, ബോബി കുര്യൻ, ദിവ്യദർശൻ, :ഷാജു ശ്രീധർ,മഖ്ബൂൽ സൽമാൻ, ശ്രീകാന്ത് മുരളി, ഫൈസൽ മുഹമ്മദ് അഡ്വ. ജോയി,കെ. ജോൺ,ലിസ്സി .കെ.ഫെർണാണ്ടസ്, ടൈറ്റസ് ജോൺ, അഞ്ജലി ജോസ്. അഞ്ജലി ജോസഫ് എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളാണ്.

സംഗീതം – സ്റ്റീഫൻ ദേവസ്സി ഗൗതംവിൻസൻ്റ് ,ഛായാഗ്രഹണം -റോ ജോ തോമസ് ,എഡിറ്റിംഗ് -ഡോൺ മാക്സ് – കലാസംവിധാനം – രാജേഷ്.കെ. സൂര്യ. മേക്കപ്പ് – മാളൂസ് കെ.പി. കോസ്റ്റ്യും – ഡിസൈൻ – ബബിഷ.കെ. രാജേന്ദ്രൻ. സ്റ്റിൽസ്-ജയ്സൺ ഫോട്ടോ ലാൻ്റ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അമൽ ദേവ്. കെ.ആർ. പ്രൊജക്റ്റ് ഡിസൈനർ – ടൈറ്റസ് ജോൺ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – പ്രണവ് മോഹൻ, ആൻ്റെണി കുട്ടമ്പുഴ, പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ. വാഴൂർ ജോസ്.