സെഫിയുടേയും കോട്ടൂരിന്റെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങണം

','

' ); } ?>

അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട ഫാദര്‍ തോമസ് കോട്ടൂരിന്റെയും സിസ്റ്റര്‍ സെഫിയുടേയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങിക്കണമെന്ന് സംവിധായകനും നടനുമായ ജൂഡ് ആന്റണി. ഫേസ്ബുക്കിലൂടെയാണ് താരം രൂക്ഷ പരാമര്‍ശം നടത്തിയത്. സഭയെയും തിരുവസ്ത്രമണിയുന്നവരെയും ബഹുമാനിക്കുന്ന ഞാനുള്‍പ്പെടെയുള്ള വിശ്വാസികളെ കൊഞ്ഞനം കുത്തി കാണിക്കരുതന്നും അദ്ദേഹം പറയുന്നു. അതേസമയം നിരവധി രസകരമായ കമന്റുകളും പോസ്റ്റിന് താഴെയെത്തുന്നുണ്ട്. ‘സഭയുടെ അടുത്ത കലണ്ടറില്‍ ഇവരുടെ കൂടെ ഫോട്ടോ അടിക്കാനിരിക്കുകയാ അപ്പോള്‍ ആണ്’, ‘സഭ ചെയ്യേണ്ടത് ഒന്ന് മാത്രം….’അടയ്ക്കാ രാജു’ എന്ന ആ ചേട്ടനെ വിശുദ്ധനായി പ്രഖ്യാപിയ്ക്കുക…’
തുടങ്ങിയ കമന്റുകളാണ് എത്തുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…

ഇനിയെങ്കിലും സെഫി എന്ന കാരുണ്യം വറ്റിയ സ്ത്രീയുടേയും കോട്ടൂരെന്ന അലവലാതിയുടെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങിക്കണം .സഭയെയും തിരുവസ്ത്രമണിയുന്നവരെയും ബഹുമാനിക്കുന്ന ഞാനുള്‍പ്പെടെയുള്ള വിശ്വാസികളെ കൊഞ്ഞനം കുത്തി കാണിക്കരുത് .