“ഞാൻ സംസാരിക്കുമ്പോൾ മിണ്ടരുത്”; ആരാധകനോട് ദേഷ്യപ്പെട്ട് ജൂനിയർ എൻ ടി ആർ

','

' ); } ?>

ഹൃതിക്‌റോഷൻ-ജൂനിയർ എൻ ടി ആർ ചിത്രം വാർ 2 വിന്റെ പ്രീ റിലീസ് പരിപാടിയില്‍ ആരാധകനോട് കയർത്ത് ജൂനിയർ എൻ ടി ആർ. തന്റെ പ്രസംഗത്തിനിടെ സദസില്‍ നിന്നും ഉച്ചത്തില്‍ ആര്‍പ്പുവിളിക്കുകയും സംസാരിക്കുകയും ചെയ്ത ആരാധകനോടാണ് ജൂനിയര്‍ എന്‍ടിആര്‍ ദേഷ്യപ്പെട്ടത്. ആരാധകനോട് ദേഷ്യപെടുന്ന താരത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വച്ച് നടന്ന പരിപാടിയിലാണ് സംഭവം.

”സഹോദരാ, ഞാന്‍ പോകണോ? ഞാന്‍ പോകട്ടെ? ഞാന്‍ എന്താണ് നിങ്ങളോട് പറഞ്ഞത്? ഞാന്‍ സംസാരിക്കുമ്പോള്‍ നിശബ്ദത പാലിക്കണമെന്നല്ലേ. എനിക്ക് മൈക്ക് താഴെ വച്ച് ഈ വേദി വിട്ട് പോകാന്‍ ഒരു സെക്കന്റ് പോലും വേണ്ടി വരില്ല. ഞാന്‍ സംസാരിക്കണോ? നിശബ്ദത പാലിക്കുക”. ജൂനിയർ എൻ ടി ആർ പറഞ്ഞു.

കട്ടക്കലിപ്പില്‍ സംസാരിക്കുന്ന ജൂനിയര്‍ എന്‍ടിആറിന്റെ വിഡിയോക്ക് താഴെ നിരവധി ആളുകൾ താരത്തെ അനുകൂലിച്ചും വിമർശിച്ചും കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്. ജൂനിയര്‍ എന്‍ടിആറിന്റെ ആദ്യ ഹിന്ദി ചിത്രമാണ് വാര്‍ 2. നേരത്തെ ഹൃത്വിക് റോഷനും ടൈഗര്‍ ഷ്രോഫും പ്രധാന വേഷങ്ങളിലെത്തിയ ആദ്യ ഭാഗം വലിയ വിജയം നേടിയിരുന്നു. രണ്ടാം ഭാഗത്തില്‍ കിയാര അദ്വാനിയാണ് നായിക. വൈആര്‍എഫിന്റെ സ്‌പൈ യൂണിവേഴ്‌സിലെ പുതിയ ചിത്രമാണ് വാര്‍ 2. രജനികാന്ത് ചിത്രം കൂലിയ്‌ക്കൊപ്പമാണ് വാറും തിയേറ്ററുകളിലേക്ക് എത്തുന്നത്.