നടന്‍ നിവിന്‍ പോളിയുടെ മേക്കപ്പ് മാന്‍ ഷാബുവിന്റെ മരണവാര്‍ത്ത സിനിമാലോകം ഞെട്ടലോടെയാണ് കേട്ടത്.ഇന്നലെയായിരുന്നു ഷാബു മരണപ്പെട്ടത്.നിരവധി സിനിമാ താരങ്ങള്‍ ഷാബുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയരുന്നു.ഇപ്പോഴിതാ ഷാബുവിനെ അനുസ്മരിച്ച് ജോയ് മാത്യു എഴുതിയ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
പൊടുന്നനെയുള്ള വേര്‍പാടുകള്‍ സൃഷ്ടിക്കുന്ന മുറിവുകള്‍ എളുപ്പത്തില്‍ കരിയുകയില്ല .പത്തുവര്ഷക്കാലം മലയാള സിനിമയില്‍ മെയ്ക്കപ്പ് കലാകാരനായിരുന്ന ഷാബു പുല്‍പ്പള്ളി അപകടത്തില്‍ മരിച്ച വാര്‍ത്ത ഒരു നടുക്കത്തോടെയാണ് കേട്ടത് .കുട്ടികള്‍ക്ക് സന്തോഷിക്കാന്‍ ക്രിസ്തുമസ് നക്ഷത്രം തൂക്കുന്നതിനിടയിലായിരുന്നു മരണം ഷാബുവിനെ തട്ടിയെടുത്തത് .
നിവിന്‍ പോളിയുടെ സ്വന്തം മെയ്ക്കപ്പ് മാന്‍ എന്നതിലുപരി അദ്ദേഹത്തെ സഹോദരതുല്യം കരുതലോടെ എല്ലാകാര്യങ്ങളും നോക്കി നടത്തിയിരുന്ന ഷാബു മറ്റെല്ലാ നടീനടന്മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സഹാദരനെപ്പോലെതന്നെയായിരുന്നു .ശാന്തതയും സൗമനസ്യവുമായിരുന്നു ഷാബുവിന്റെ കൈമുതല്‍ -ലോക്ക് ഡൗണ്‍ നല്‍കിയ മടുപ്പില്‍ നിന്നും പുറത്തുകടക്കാന്‍ സഹായിച്ച ‘കനകം കാമിനി കലഹം ‘സിനിമയുടെ ഒരു മാസത്തിലധികം നീണ്ടുനിന്ന ഷൂട്ടിംഗ് .ഒരു കൂരയ്ക്ക് കീഴെ താമസിച്ചു ഒരേപാത്രത്തില്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞ ദിവസങ്ങള്‍ .മുപ്പത് ദിവസവും എന്റെ മുഖത്ത് നീ പൂശിയ ചായം ഇന്നെന്റെ കണ്ണീരിനാല്‍ പോലും കഴുകിക്കളയാനാവുന്നില്ലല്ലോ.പ്രിയ സുഹൃത്തെ നിന്റെ ഓര്‍മ്മക്ക് മുന്നില്‍ ശിരസ്സ് കുനിക്കട്ടെ .ഓരോ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ കാണുബോഴും ഞങ്ങളുടെ മനസ്സില്‍ നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പ്രകാശം പൊഴിക്കും ,പ്രിയ സുഹൃത്തെ വിട.