നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ജോജു ജോര്‍ജ്ജ്. സഹനടനായുളള വേഷങ്ങളിലൂടെയായിരുന്നു ജോജു ജോര്‍ജ്ജ് മലയാളത്തില്‍ കൂടുതലായും ശ്രദ്ധിക്കപ്പെട്ടിരുന്നത്. അടുത്തിടെ ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ പ്രാധാന്യമുളള കഥാപാത്രങ്ങളായി ജോജു എത്തിയിരുന്നു.
ജോജു ജോര്‍ജ്ജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജോസഫ്. മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ എം പത്മകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ജോസഫ് എന്ന റിട്ടയേര്‍ഡ് പോലീസുകാരനായാണ് ജോജു എത്തുന്നത്.
കിഴക്കന്‍ മലയോര മേഖലയിലെ ക്രൈസ്തവ പശ്ചാത്തലത്തിലാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. നടന്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഫസ്റ്റ്ലുക്കില്‍ ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിലാണ് ജോജു ജോര്‍ജ്ജിനെ കാണിച്ചിരിക്കുന്നത്.മാന്‍ വിത്ത് സ്‌കെയര്‍ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലിന് സംവിധായകന്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. സൗബിന്‍ ഷാഹിര്‍,ദിലീഷ് പോത്തന്‍, ഇര്‍ഷാദ്,സിനില്‍, മാളവിക മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഷാഹി കബീറാണ് ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.മനീഷ് മാധവന്‍ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് രഞ്ജിന്‍ രാജു സംഗീതം ചെയ്തിരിക്കുന്നു. ഡ്രീം ഷോട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂണാണ് ചിത്രം നിര്‍മ്മിക്കുന്നത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചോല എന്ന ചിത്രമാണ് ജോജുവിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. നിമിഷ സജ്ജയനാണ് ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്നത്.
ജോസഫായി ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറില്‍ ജോജു ജോര്‍ജ്ജ്…ടീസർ കാണാം
','' );
}
?>