ജോജു ജോജി നായകനാകുന്ന പുതിയ ചിത്രം പീസിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്.
‘ജോജു ജോര്‍ജ് നായകനാകുന്നെ പേസിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ ലോഞ്ച് ചെയ്യുന്നു. എല്ലാ അണിയറപ്രവത്തകര്‍ക്കും ആശംസകള്‍,’ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തതിന് ജോജു ജോര്‍ജ് ഫേസ്ബുക്കിലൂടെ താരത്തിന് നന്ദിയും അറിയിച്ചിട്ടുണ്ട്. ‘ലാലേട്ടന്‍ ഞങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നന്ദി ലാലേട്ടാ’, ജോജു പറഞ്ഞു.
ജോജു ജോര്‍ജ്ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പീസ്.മലയാളം, തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളിലായൊരുങ്ങുന്ന ‘പീസ്’ ഒരു സറ്റയര്‍ മുവീ ആണ്. കാര്‍ലോസ് എന്ന ഡെലിവറി പാര്‍ട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
സിദ്ദീഖ്, ആശ ശരത്ത്, അര്‍ജുന്‍ സിങ്, വിജിലേഷ്, ഷാലു റഹീം, രമ്യാ നമ്പീശന്‍, അനില്‍ നെടുമങ്ങാട്, അതിഥി രവി,മാമുക്കോയ, പോളി വില്‍സണ്‍ തുടങ്ങിയവരും ‘പീസി’ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്ചേഴ്സിന്റെ ബാനറില്‍ ദയാപരന്‍ ആണ്.
ജുബൈര്‍ മുഹമ്മദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന അന്‍വര്‍ അലിയും സന്‍ഫീര്‍.കെ.യും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ജോജു ജോര്‍ജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നായാട്ടാണ് അടുത്തിറങ്ങിയ ജോജുവിന്റെ ചിത്രം.മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്.ചിത്രത്തിന്റെ രചന ഷാഹി കബീറാണ്.കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജാഫര്‍ ഇടുക്കി, അനില്‍ നെടുമങ്ങാട്, ഹരികൃഷ്ണന്‍ എന്നിവരും ചിത്രത്തിലുണ്ട്.മഹേഷ് നാരായണനാണ്ചിത്രം എഡിറ്റ് ചെയ്തത്.ഷിജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ചലച്ചിത്രത്തില്‍ വിഷ്ണു വിജയ് ഗാനങ്ങളെഴുതുകയും അഖില്‍ അലക്‌സ് പശ്ചാത്തല ഗാനവും രചിച്ചിരിക്കുന്നു.മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസുമായി ചേര്‍ന്ന് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ കീഴില്‍ സംവിധായകന്‍ രഞ്ജിത്തും പി.എം.ശശിധരനുമാണ് ചിത്രം നിര്‍മ്മിച്ചത്.