Movies News John luther film
ജയസൂര്യ നായകനാവുന്ന പുതിയ ചിത്രമാണ് ‘ജോണ്‍ ലൂഥര്‍’. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഭിജിത്ത് ജോസഫ് ആണ്. ചിത്രം മെയ് 27ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഇപ്പോഴിതാ റിലീസുമായി ബന്ധപ്പെട്ട് ജയസൂര്യ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോണ്‍ ലൂഥര്‍ മെയ് 27 ന് ചുമതലയേല്‍ക്കും എന്ന് ബ്രേക്കിംഗ് ന്യൂസ് പോലെയുള്ള ചിത്രത്തിന്റെ പ്രമോയാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് പിന്നാലെ ആശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങി ട്രെയിലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്മാനാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍. സെഞ്ചുറിയാണ് വിതരണം.
എന്താടാ സജി, ഈശോ, തുടങ്ങിയ ചിത്രങ്ങളാണ് ജയസൂര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ജയസൂര്യയെ ടൈറ്റില്‍ കഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് ഈശോ. ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് എന്താടാ സജി. ഇതില്‍ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിച്ചെത്തിയ മേരി ആവാസ് സുനോ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ശിവദ, ജോണി ആന്റണി, ഗൗതമി നായര്‍, മിഥുന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.ആധുനിക കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം. റേഡിയോ ജോക്കിയായ ഒരാളുടെ ജീവിതത്തില്‍ അയാളുടെ ശീലം കൊണ്ടുണ്ടാകുന്ന ചില സംഘര്‍ഷങ്ങളും അതിന്റെ ചുവടുപിടിച്ചുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സാധാരണ പ്രജേഷ് സെന്‍ സിനിമകളില്‍ പ്രതീക്ഷിക്കുന്നതെല്ലാം മേരി ആവാസ് സുനോയിലും ചേര്‍ത്തിട്ടുണ്ട്.
News In Malayalam Today : ‘പുഴു’വിന്റെ വിജയം; ആഘോഷമാക്കി അണിയറപ്രവര്‍ത്തകര്‍