കാവലിന് ഏഴ് കോടി വരെ ഒടിടി ഓഫര്‍, തീയറ്ററുകാരെ ഓര്‍ത്ത് വിറ്റില്ല’; ജോബി ജോര്‍ജ്ജ്

','

' ); } ?>

സിനിമകള്‍ തീയറ്ററില്‍ റിലീസ് ചെയ്യുന്നതാണ് നല്ലതെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. സുരേഷ് ഗോപി നായകനായെത്തുന്ന ‘കാവല്‍’ എന്ന ചിത്രത്തിന് ഏഴ് കോടിയോളം രൂപ ഒടിടി ഓഫര്‍ ഉണ്ടായിരുന്നതായും എന്നാല്‍ തീയറ്ററുകാരെ ഓര്‍ത്താണ് ചിത്രം വില്‍ക്കാതിരുന്നതെന്നും ജോബി ജോര്‍ജ്ജ് പറയുന്നു.എന്നാല്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ സിനിമ റിലീസ് ചെയ്യുന്നതിനെ അനുകൂലിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വെയില്‍ എന്ന ചിത്രത്തിന് വേണ്ടിയും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സമീപിച്ചിരുന്നു.എന്നാല്‍ ഒരു യുവ സംവിധായകന്റെ ആദ്യ ചിത്രമാണ് വെയില്‍. ഷെയ്ന്‍ നിഗത്തിന്റെ മികച്ച പ്രകടനവും ചിത്രത്തില്‍ കാണാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ചിത്രം തിയറ്റര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചു.എല്ലാ ചിത്രങ്ങള്‍ക്കും ഒടിടി ഓഫര്‍ ലഭിക്കണമെന്നില്ല. നിര്‍മാതാക്കള്‍, അഭിനേതാക്കള്‍, സംവിധായകര്‍ ഇതെല്ലാം പരിഗണിച്ചാണ് അവര്‍ സമീപിക്കുക. നേരത്തേ തിയറ്ററുകളില്‍ വിജയം നേടിയ ചിത്രങ്ങളാണ് ഒടിടിയില്‍ എത്തിയിരുന്നത്. ഇപ്പോള്‍ പ്രതികൂലസാഹചര്യമായതിനാലാണ് ചിത്രങ്ങള്‍ നേരിട്ട് ഒടിടിയില്‍ റിലീസിനെത്തുന്നതെന്നും ജോബി ജോര്‍ജ്ജ് പറഞ്ഞു.