ജോണി ജോണി യെസ് അപ്പാ ഒക്ടോബര്‍ 26ന് തിയേറ്ററുകളിലേക്ക്

','

' ); } ?>

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രം ജോണി ജോണി യെസ് അപ്പായുടെ റിലീസ് തിയതി പുറത്തുവിട്ടു. പാവാട എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോണി ജോണി യെസ് അപ്പാ. ചിത്രം ഒക്ടോബര്‍ 26 ന്
തിയേറ്ററുകളിലെത്തും.  ചിത്രത്തില്‍ ജോണിയായി കുഞ്ചാക്കോ ബോബനും ജൈസയായി അനുസിത്താരയുമാണ് വേഷമിടുന്നത്. മംമ്ത മോഹന്‍ദാസും അമല എന്ന മികച്ച കഥാപാത്രമായി വേഷമിടുന്നുണ്ട്.

മുഴുനീള കോമഡിയായാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ടിനി ടോം, ഷറഫുദീന്‍, അബുസലീം, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജോജി തോമസ് ആണ് തിരക്കഥ രചിക്കുന്നത്. ഷാന്‍ റഹ്മാന്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കും.