എസ് പി ബാലസുബ്രഹ്‌മണ്യം എന്ന ഇതിഹാസ ഗായകന്റെ വര്‍പാടിന് ശേഷമുള്ള ആദ്യത്തെ പിറന്നാളാണ് ഇന്ന്.എസ്പിബിയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ട്രിബ്യൂട്ട് വീഡിയോ സമര്‍പ്പിച്ചിരിക്കുകയാണ് ഗായകന്‍ അഫ്സല്‍. അഫ്സലിന്റെ വീഡിയോ നടന്‍ ജയറാമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിക്കുകയാണ്.
1993ല്‍ പുറത്തിറങ്ങിയ ‘മറുപടിയും’ എന്ന ചിത്രത്തിലെ നലം വാഴ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് അഫ്സല്‍ വീഡിയോ ഒരിക്കിയിരിക്കുന്നത്. ഇളയ രാജയുടെ സംഗീതത്തില്‍ എസ്പിബി ആലപിച്ച് മനോഹരമായൊരു പ്രണയ ഗാനമാണിത്.
സെപ്റ്റംബര്‍ 25നാണ് എസ്പിബി നമ്മെ വിട്ടു പോയത്. കൊവിഡ് ബാധിതനായാണ് എസ്പി ബാലസുബ്രഹ്‌മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് ആരോഗ്യ നില ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്തു. സംഗീത സംവിധായകന്‍, പിന്നണി ഗായകന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ നിരവധി രംഗങ്ങളിലാണ് എസ്പിബി പ്രവര്‍ത്തിച്ചത്. 16 ഭാഷകളില്‍ നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങളാണ് ആലപിച്ചത്.
എംജി ആര്‍ നായകനായ ‘അടിമൈപ്പെണ്‍’ എന്ന ചിത്രത്തിലെ ഗാനമാണ് അദ്ദേഹത്തിന്റെ തമിഴിലെ ആദ്യ ഹിറ്റ് ഗാനം. 1979ല്‍ ‘ശങ്കരാഭരണം’ എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യ ദേശീയ പുരസ്‌കാരവും ലഭിച്ചു. യേശുദാസിന് ശഷേം ഏറ്റവും കൂടുതല്‍ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഗായകനാണ് എസ്പി ബാലസുബ്രഹ്‌മണ്യം.
1946 ജൂണ്‍ 4നാണ് നിത്യഹരിത ഗായകനായ എസ്പി ബാലസുബ്രഹ്‌മണ്യം ജനിച്ചത്. ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966-ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 39,000ലധികം ഗാനങ്ങള്‍ പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളിലായി പാടിയിട്ടുണ്ട്.
ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ഒരു ഗായകനും നടനും സംഗീതസംവിധായകനും നിര്‍മ്മാതാവുമായിരുന്നു എസ്. പി. ബാലസുബ്രഹ്‌മണ്യം. എസ്.പി.ബി. എന്നും ബാലു എന്നും ഇദ്ദേഹം അറിയപ്പെടുന്നു. പത്മശ്രീ (2001), പത്മ ഭൂഷണ്‍ (2011),ധ5പ പത്മവിഭൂഷന്‍ (മരണാനന്തരം – 2021) എന്നീ ബഹുമതികള്‍ അദ്ദേഹത്തിന് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. ആറ് ദേശീയ അവാര്‍ഡുകള്‍ നേടിയ അദ്ദേഹം സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ തവണ ഈ പുരസ്‌കാരം ലഭിച്ച വ്യക്തിയാണ്.