‘നോ ടൈം ടു ഡൈ’ : ബോണ്ട് സീരീസിലെ പുതിയ അവതാരം… ട്രെയ്‌ലര്‍ ബുധനാഴ്ച്ചയെത്തും…

','

' ); } ?>

തന്റെ രഹസ്യാന്യോഷണ ഏജന്‍സിയുടെ സംഭവബഹുലമായ കഥകളിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ബോണ്ട് സീരിസിലെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റില്‍ പുറത്ത്. ‘നോ ടൈം ടു ഡൈ’ എന്ന പേരോടെ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയ്‌ലറും ഉടന്‍ എത്തും. ഈ വരുന്ന ബുധനാഴ്ച്ചയാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലര്‍ പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസറും ട്രെയ്‌ലറിന് മുന്നോടിയായി അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. ആക്ഷനും സസ്‌പെന്‍സുകളും നിറഞ്ഞ 15 സെക്കന്‍ഡ് ടീസറില്‍ അവസാന നാല് ചിത്രങ്ങളില്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഡാനിയല്‍ ക്രെയ്ഗ്, ലഷാന ലിഞ്ച്, അന ഡെ അര്‍മാസ് എന്നിവരാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആദ്യ ചിത്രങ്ങളെപ്പോലെ ഹരം കൊള്ളിക്കുന്ന ടീസര്‍ കണ്ടതോടെ ചിത്രത്തിന്റെ പുതിയ ട്രെയ്‌ലറിനും ഡാനിയല്‍ ക്രെയ്ഗ് നായകനായെത്തുന്ന അവസാന ചിത്രത്തിനുമുള്ള കാത്തിരിപ്പ് ഇരട്ടിക്കുകയാണ്. അടുത്ത വര്‍ഷം ഏപ്രില്‍ മൂന്നാം തീയതിയാണ് ചിത്രം ഇന്ത്യയിലെ തിയേറ്ററുകളിലെത്തുന്നത്.

വില്ലനായെത്തുന്ന റാമി മാലെക്, നയോമി ഹാരിസ്, റോറി കെന്നിയര്‍, ലിയ സെയ്‌ഡോക്‌സ്, മാഡലിന്‍ സ്വാന്‍, ബെന്‍ വിഷ്വാ, ജെഫ്‌റി റൈറ്റ്, ഡേനവിഡ് ഡെനിക്ക്, ഡാലി ബെന്‍സാലാ, ബില്ലി മഗ്നൂസണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജമൈക്കയില്‍ തന്റെ സര്‍വീസില്‍ നിന്നും വിരമിച്ച് ജീവിതം ആസ്വദിക്കുന്ന ബോണ്ടിന്റെ ജീവിതത്തിലേക്ക് പഴയ സുഹൃത്ത് ഫെലിക്‌സ് ലെയ്റ്റര്‍ സഹായം തേടിയെത്തുന്നതോടെയുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിന്‍ അവതരിപ്പിക്കുന്നത്.

കാരി ജോജി ഫുക്കുങ്ക സംവിധാനം ചെയ്ത് തിരക്കഥയില്‍ സഹകരിക്കുന്ന ചിത്രം മെട്രോ ഗോള്‍ഡൈ്വന്‍ മേയര്‍, ഇയോണ്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 1700 കോടി ഇന്ത്യന്‍ രൂപിയിലൊരുങ്ങുന്ന ചിത്രം യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് വിതരണം ചെയ്യും.