രജനി-നെല്‍സണ്‍ ചിത്രം ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

','

' ); } ?>

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ജയിലര്‍ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. രജനീകാന്തിന്റെ 169-ാമത്തെ ചിത്രമാണിത്.പേര് സൂചിപ്പിക്കുന്നതുപോലെ ജയിലറായാണ് സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിലെത്തുന്നത്. പ്രിയങ്കാ മോഹന്‍, രമ്യാ കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ഐശ്വര്യാ റായിയും പ്രധാനവേഷത്തിലുണ്ടാവുമെന്ന് റിപ്പോര്‍ട്ടുണ്ട്. ശിവ കാര്‍ത്തികേയന്‍ കാമിയോ റോളിലെത്തുമെന്നും അഭ്യൂഹമുണ്ട്.

ബീസ്റ്റിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറക്കിയത്. നെല്‍സണ്‍ തന്നെ രചന നിര്‍വഹിക്കുന്ന ചിത്രത്തിന് അനിരുദ്ധ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

വിജയ് ചിത്രമായ ബീസ്റ്റിന്റെ റിലീസിനോടനുബന്ധിച്ച് തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഒരു വീഡിയോയിലൂടെ അണിയറപ്രവര്‍ത്തകര്‍ നടത്തിയിരുന്നു.