“ജഗദീഷിന്റെ തീരുമാനം ചരിത്രത്തില്‍ വെള്ളിവെളിച്ചം പോലെ തിളങ്ങി നിൽക്കും”; സാന്ദ്ര തോമസ്

','

' ); } ?>

അമ്മ’യുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാനുള്ള ജഗദീഷിന്റെ തീരുമാനത്തെ അഭിനന്ദിച്ച് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. “ജഗദീഷ് സ്വീകരിച്ച നിലപാട് പുരോഗമനപരവും സ്വാഗതാര്‍ഹവുമാണെന്നാണ് സാന്ദ്രയുടെ അഭിപ്രായം”. തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സാന്ദ്ര അഭിപ്രായം പങ്കുവെച്ചത്.

“അമ്മയുടെ സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജഗദീഷ് എടുത്ത നിലപാട് പുരോഗമനപരവും സ്വാഗതാര്‍ഹവുമാണ്. തന്നെയുമല്ല സ്വയം സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങി സ്ത്രീകള്‍ നേതൃത്വത്തിലേക്ക് വരട്ടെയെന്ന സമീപനം എടുത്ത് പറയേണ്ടതും കൂടിയാണ്. ആ തീരുമാനം ചരിത്രത്തില്‍ വെള്ളിവെളിച്ചം പോലെ തിളങ്ങി നിൽക്കും. പുരോഗമനപരമെന്ന് പറഞ്ഞാല്‍ മാത്രം പോരാ, അത് പ്രാവര്‍ത്തികമാക്കുമ്പോഴാണ് വ്യക്തികള്‍ തിളക്കമുള്ളതായി മാറുന്നത്”. സാന്ദ്ര പങ്കുവെച്ചു

അമ്മ യുടെ തലപ്പത്തേക്ക് വനിതകളെ പരിഗണിച്ചാൽ പത്രിക പിൻവലിക്കുമെന്നായിരുന്നു ജഗദീഷിന്റെ നിർണായകമായ തീരുമാനം.
പത്രിക പിൻവലിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ജഗദീഷിന്റെ നിലപാട്. മോഹൻലാലും, മമ്മൂട്ടിയോടും ജഗദീഷ് സംസാരിച്ചുവെന്നും ഇരുവരും സമ്മതിച്ചാൽ ജഗദീഷ് പത്രിക പിന്‍വലിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഇത്തരമൊരു നിലപാടിന് പിന്നാലെ അധ്യക്ഷ സ്ഥാനത്തേക്ക് നടി ശ്വേത മേനോന്‍റെ സാധ്യതയേറിയിരിക്കുകയാണ്. തെര‍ഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആറ് മത്സരാർത്ഥികളാണുള്ളത്. ജ​ഗദീഷ്, ശ്വേത മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് ആ മത്സരാർത്ഥികൾ. നടൻ ജോയ് മാത്യുവിന്‍റെ പത്രിക തള്ളിയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ച് പേരാണ് മത്സരിക്കുന്നത്. ബാബുരാജ്, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവര്‍ മത്സരിക്കും.