
ജാഫർ ഇടുക്കി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കിടുക്കാച്ചി അളിയൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. വർബ സിനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ രതീഷ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞു. കെ എം ബഷീർ പൊന്നാനി കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയൻ എന്ന കഥാപാത്രത്തെയാണ് ജാഫർ ഇടുക്കി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഡി ഒ പി കൈകാര്യം ചെയ്യുന്നത് പ്രദീപ് നായരാണ്.
മലബാറിന്റെ പശ്ചാത്തലത്തിൽ കാരക്കുണ്ട് കോളനിയിൽ ഒരു ദിവസം നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. ഒരു കുടുംബകഥയായി ഒരുങ്ങുന്ന ചിത്രം മുഴുവനായും ഹ്യൂമർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. ചിറയിൻകീഴ്, മുട്ടപ്പലം ഗ്രാമപഞ്ചായത്ത്, പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. കോളനിയിലെ അടുത്തടുത്തുള്ള നിരവധി വീടുകളുടെ സെറ്റുകൾ ഒരുക്കിയിരിക്കുന്നത് നിർമ്മാതാവ് രതീഷ് കുമാറാണ്.
ജാഫർ ഇടുക്കി,സുധീർ കരമന,ടോണി,ഉണ്ണിരാജ, കോബ്ര രാജേഷ്,സലിംഹസൻ, സുമിൻ,ലത്തീഫ് കുറ്റിപ്പുറം, ഉണ്ണി നായർ, ജലീൽ തിരൂർ, റസാക് guഗുരുവായൂർ,സുചിത്ര നായർ,അൻസിബ ഹസൻ, ലക്ഷ്മി പ്രിയ,,കാമറൂൺ,ലതാ ദാസ്,കുളപ്പുള്ളി ലീല,നിതരാധ, ലക്ഷ്മിഅനിൽ,മായ, നിമ്മി സുനിൽ,സോഫിആന്റണി ബേബി ലാമിയ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
എഡിറ്റിംഗ് കപിൽ കൃഷ്ണ. ആർട്ട് ഡയറക്ടർ സുബൈർ സിന്ദഗി. മേക്കപ്പ് രാജേഷ് രവി. കോസ്റ്റ്യൂമർ പ്രസാദ് നാരായണൻ. പ്രൊജക്റ്റ് ഡിസൈനർ രാജേഷ് നെയ്യാറ്റിൻകര. പ്രൊഡക്ഷൻ കൺട്രോളർ ഷജിത്ത് തിക്കോടി.ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധി കെ സഞ്ജു. അസോസിയറ്റ് ഡയറക്ടർ ജാഫർ കുറ്റിപ്പുറം, നൗഷിദ് ആലിക്കുട്ടി,രശ്മി ടോമി. മ്യൂസിക് ആൻഡ് ബാഗ്രൗണ്ട് മ്യൂസിക് സുരേഷ് നന്ദൻ. സംഗീതം സമദ് പ്രിയദർശിനി.കളറിസ്റ്റ് സുരേഷ് എസ് ആർ. പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോ ഫുൾ സ്ക്രീൻ സിനിമാസ്,കെജിഎഫ് സ്റ്റുഡിയോ. സ്റ്റിൽസ് അനു പള്ളിച്ചൽ. പി ആർ ഒ എം കെ ഷെജിൻ.