“അതൊന്ന് റീമേക്ക് ചെയ്യുവാൻ ഞാൻ ഒരുപാട് കാലമായി കെഞ്ചുന്നു”; ഫഹദ് ഫാസിൽ

','

' ); } ?>

സംവിധായകൻ അമൽ നീരദിനൊപ്പം ചെയ്യണമെന്ന് ആഗ്രഹമുള്ള പ്രോജക്ടിനെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ ഫഹദ് ഫാസിൽ. തന്റെ ഇഷ്ടപെട്ട സിനിമകളെക്കുറിച്ച് സംസാരിക്കുക്കുമ്പോഴാണ് താരത്തിന്റെ പ്രതികരണം. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദിന്റെ പ്രതികരണം.

“മോഹൻലാൽ-പത്മരാജൻ കൂട്ടുകെട്ടിലൊരുങ്ങിയ ‘സീസൺ റീമേക്ക് ചെയ്യണമെന്ന് എന്റെ ഒരുപാട് കാലത്തെ ആഗ്രഹമാണ്. അതിനായി ഒരുപാട് കാലമായി ഞാൻ അമൽ നീരദിനോട് കെഞ്ചുകയാണ്”. ഫഹദ് ഫാസിൽ പറഞ്ഞു.

1989 ൽ പത്മരാജന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സീസൺ മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജീവൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അമിതാഭ് ബച്ചൻ ചിത്രം ‘മിലി’, രജനികാന്ത് നായകനായി എത്തിയ ‘ജോണി’, മോഹൻലാൽ-പത്മരാജൻ കൂട്ടുകെട്ടിലൊരുങ്ങിയ ‘സീസൺ’, മോണിക്ക ബെലൂച്ചി ചിത്രം ‘മലീന’, ഇൽ പോസ്റ്റിനോ എന്നിവയാണ് ഫഹദ് റെക്കമെൻഡ് ചെയ്ത മറ്റു ചിത്രങ്ങൾ.

പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയ ചിത്രമാണ് ഫഹദ് ഫാസിൽ – അമൽ നീരദ് കോംബോ.ഇരുവരും ഒന്നിച്ച രണ്ടു ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു. 2014 ല്‍ പുറത്തെത്തിയ ‘ഇയ്യോബിന്‍റെ പുസ്തക’വും 2018 ല്‍ പുറത്തിറങ്ങിയ ‘വരത്തനു’മാണ് ഇരുവരും ഒന്നിച്ച ചിത്രങ്ങൾ.