മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ ഐ വി ശശി ഓര്‍മ്മയായിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം.തന്റേതായ ശൈലിയിലും സംവിധായക രീതിയിലും ഐ വി ശശിയുടെ സിനിമകള്‍ മലയാള സിനിമ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുന്നതാണ് . ഏകദേശം 150ഓളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഐ വി ശശിയുമൊത്തുള്ള ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് സഹപ്രവര്‍ത്തകര്‍.
ഉത്സവം,ഇതാ ഇവിടെ വരെ,അവളുടെ രാവുകള്‍,അടിമകള്‍ ഉടമകള്‍,ആവനാഴി,ആരൂഢം തുടങ്ങി നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയിട്ടുണ്ട്.