സംഗീത സംവിധായകന്‍ ശരത്തിന്റെ സംഗീതത്തിലാണ് താരക്കൂട്ടായ്മ ഇറ്റ്‌സ് ടൈം ഫോര്‍ കേരള എന്ന മ്യൂസിക്ക് ആല്‍ബം ഒരുക്കിയത്. മോഹന്‍ലാലിന്റെ ആമുഖ ഭാഷണത്തോടെയാണ് ആല്‍ബം അരംഭിക്കുന്നത്. കൊറോണയുടെ പശ്ചാതലത്തില്‍ കഠിനാധ്വാനത്തിലൂടെ നമുക്ക് പഴയ കേരളത്തെ വീണ്ടെടുക്കാമെന്ന് മോഹന്‍ലാല്‍ പറയുന്നു. കേരളത്തിലേക്ക് വരുന്ന പ്രവാസികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള വരികളാണ് ഗാനത്തിലുള്ളത്. ഡോ: ചേരാവള്ളി ശശിയുടേതാണ് വരികള്‍. കെ.എസ് ചിത്ര,മഞ്ജുവാര്യര്‍, മനോജ് കെ ജയന്‍, മധു ബാലകൃഷ്ണന്‍, രമ്യ നമ്പീശന്‍,ശരത് തുടങ്ങിയവരെല്ലാം ആല്‍ബത്തില്‍ പാടുകയും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ദൃശ്യസംവിധാനവും ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നത് അനന്തു സുരേഷ്‌കുമാര്‍ ആണ്.