ഇഷ്‌കിന്റെ ഒഫീഷ്യല്‍ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ ദിലീപ് പുറത്ത് വിട്ടു

','

' ); } ?>

‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിന് ശേഷം യുവനടന്‍ ഷെയ്ന്‍ നിഗം നാകനായെത്തുന്ന ചിത്രമാണ് ‘ഇഷ്‌ക്’. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ കഴിഞ്ഞ ദിവസം മമ്മൂട്ടി തന്റെ പേജിലൂടെ പുറത്ത് വിട്ടിരുന്നെങ്കിലും അത് പിന്നീട് പിന്‍വലിക്കുകയുണ്ടായി. എന്നാലിപ്പോള്‍ ചിത്രത്തിന്റെ വരവ് സ്ഥിരീകരിച്ചുകൊണ്ട് നടന്‍ ദിലീപ് ചിത്രത്തിന്റെ രണ്ടാം പോസ്റ്ററും പുറത്ത് വിട്ടിരിക്കുകയാണ്. ‘നോട്ട് എ ലവ് സ്‌റ്റോറി’ എന്ന് പോസ്റ്ററില്‍ പ്രത്യക്ഷത്തില്‍ നല്‍കിയിട്ടുണ്ടെങ്കിലും ചിത്രത്തില്‍ നടിയായെത്തുന്ന എസ്ര ഫെയിം ആന്‍ സീതളും ഷെയ്‌നും തമ്മിലുള്ള ഒരു ഇന്റിമേറ്റ് ചിത്രമാണ് പോസ്റ്ററില്‍ കാണാവുന്നത്. ആനിന്റെ കഥപാത്രത്തെ ആദ്യമായി പരിചയപ്പെടുത്തുന്നതും ഈ പോസ്റ്ററിലൂടെയാണ്. വേനാല്‍ക്കാലഅവധിക്കായി ഒരുങ്ങുന്ന ഒരു ചിത്രമാണ് ഇഷ്‌ക് എന്നും പോസ്റ്ററില്‍ കൊടുത്തിട്ടുണ്ട്.

ദിലീപ് പങ്കുവെച്ച പോസ്റ്റര്‍ കാണാം..