പുതിയ തലമുറയുടെ വരവറിയിച്ചുകൊണ്ട് അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ പ്രണവ് നാകനായെത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. തന്റെ അച്ഛന്റെ കണക്കുകള്‍ക്ക് പകരം സ്വന്തം കണക്കുകളുമായാണ് പ്രണവ് ഇത്തവണ ചിത്രത്തിലെത്തുന്നത്.
ആദ്യ പരമ്പരകളില്‍ നിന്നും വ്യത്യസ്തമായി ഒരു എന്റര്‍റ്റെയ്‌നര്‍ ഡ്രാമ എന്ന പശ്ചത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പറയുന്നു. ഗോവ തന്നെയാണ് ചിത്രത്തിന്റെ മെയ്ന്‍ ലൊക്കോഷന്‍ എന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നുത്.
ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്ന കലാഭവന്‍ ഷാജോണ്‍, മനോജ് കെ ജയന്‍, എന്നിവരുടെ വേഷങ്ങളുടെ ഒരു ഇന്‍ട്രൊഡക്ഷന്‍ ട്രെയ്‌ലര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്ന ഗോകുല്‍ സുരേഷിനെ ട്രെയ്‌ലറിലെവിടെയും പരാമര്‍ശിച്ചിട്ടില്ല. കൂടാതെ പ്രണവിന്റെ സര്‍ഫിങ്ങ് രംഗങ്ങളും ചിത്രത്തിന്റെ അണിയറപ്പ്രവര്‍ത്തകര്‍ വളരെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ ചിത്രത്തിലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പീറ്റര്‍ ഹെയ്‌ന്റെ ട്രെയിനില്‍ വെച്ചുള്ള സ്റ്റണ്ട് സീക്വന്‍സുകളുടെ ഭാഗങ്ങള്‍ ട്രെയ്‌ലറില്‍ പതിഞ്ഞിട്ടുണ്ട്. മുളക് പാടം ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം മൂന്നു ദിവസങ്ങള്‍ക്ക് ശേഷം തിയ്യേറ്ററുകളിലെത്താനിരിക്കുകയാണ്. ആദിക്ക് ശേഷം പ്രണവ് നായക വേഷത്തിലെത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വലിയ കാത്തിരിപ്പിലാണ് ആരാധകര്‍..
ട്രെയ്‌ലര്‍ കാണാം..