ഇറാൻ – ഇസ്രയേൽ സംഘർഷം: ഈദ് ഗൾഫ് റിലീസുകൾ അനിശ്ചിതത്വത്തിൽ

','

' ); } ?>

യു.എസ്- ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തെ തുടർന്ന് ഈദ് റിലീസായി എത്തേണ്ടിയിരുന്ന മലയാള സിനിമകൾ ഉൾപ്പെടെ പ്രതിസന്ധിയിൽ. വലിയ നഷ്ടം നേരിടുമെന്ന ആശങ്കയിലാണ് നിർമാതാക്കൾ.

ഈദ് റിലീസായി ഈ മാസം 18-ന് മൂന്ന് പ്രധാന ചിത്രങ്ങളാണ് റിലീസ് ചെയ്യേണ്ടിയിരുന്നത്. ജയസൂര്യ നായകനാകുന്ന ആട് 3, യഷിന്റെ ടോക്സിക്, രൺവീർ സിങ്-ആദിത്യ ധർ ടീമിൻ്റെ ധുരന്ധർ എന്നിവയാണവ. ഏപ്രിൽ രണ്ടിന് ദൃശ്യം 3-യും 23-ന് പേട്രിയറ്റും റിലീസ് നിശ്ചയിച്ചിരുന്നതാണ്. ഏപ്രിൽ 9-നാണ് ടൊവിനോ-ഡിജോ ജോസ് ആൻ്റണി ടീമിൻ്റെ പള്ളിച്ചട്ടമ്പി റിലീസ് ചെയ്യേണ്ടത്. ഈ ചിത്രങ്ങളുടെയെല്ലാം ഗൾഫ് റിലീസാണ് ഇപ്പോൾ എന്ന് നടക്കും എന്നറിയാതെ നിൽക്കുന്നത്. യുദ്ധം തുടർന്നാൽ ഈ ചിത്രങ്ങളുടെ ജിസിസി റിലീസ് പ്രശ്‌നം നേരിടുമെന്നാണ് റിപ്പോർട്ട്.

സിനിമയുടെ കളക്ഷൻ്റെ വലിയൊരു പങ്കും ഇവിടത്തെ പ്രേക്ഷക പ്രതികരണത്തിൻ്റെ അടിസ്ഥാനത്തിലാണ് കണക്കുകൂട്ടുന്നത്. മലയാളസിനിമയുടെ വലിയൊരു മാർക്കറ്റാണ് ജിസിസി രാജ്യങ്ങൾ. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ചലച്ചിത്ര പ്രവർത്തകരും.