കശ്മീര്‍ ഫയല്‍സിനെ മേളയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നു;വിമര്‍ശനവുമായി ജൂറി ചെയര്‍മാന്‍…

','

' ); } ?>

ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തില്‍ ‘ദ കശ്മിര്‍ ഫയല്‍സി’നെ ഉള്‍പ്പെടുത്തിയതിന് എതിരെ ജൂറി ചെയര്‍മാന്‍. മത്സരവിഭാഗത്തില്‍ കശ്മിര്‍ ഫയല്‍സ് കണ്ടിട്ട് അസ്വസ്ഥയും നടുക്കവുമുണ്ടായെന്ന് ഇസ്രയേലി സംവിധായകനുമായ നാദവ് ലാപിഡ് പറഞ്ഞു. ചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയിലായിരുന്നു നാദവ് ലാപിഡിന്റെ വിമര്‍ശനം. ഒരു പ്രൊപഗന്‍ഡ ചിത്രമായാണ് ‘ദ കശ്മിര്‍ ഫയല്‍സ്’ തോന്നിയതെന്നും നാദവ് ലാപിഡ് പറഞ്ഞു.

രാജ്യാന്തര മത്സരവിഭാഗത്തില്‍ 15 സിനിമകളാണ് ഉണ്ടായത്. അതില്‍ 14 സിനിമകളും മികച്ച നിലവാരം പുലര്‍ത്തി. വലിയ ചര്‍ച്ചകള്‍ക്കും സിനിമകള്‍ വഴിവെച്ചു. എന്നാല്‍ മത്സരവിഭാഗത്തിലെ പതിനഞ്ചാം സിനിമ ‘ദ കശ്മിര്‍ ഫയല്‍സ്’ കണ്ട് ഞങ്ങള്‍ ഞെട്ടുകയും അസ്വസ്ഥരാകുകയും ചെയ്തു. ഒരു പ്രൊപഗന്‍ഡ വള്‍ഗര്‍ സിനിമയായിട്ടാണ് അത് ഞങ്ങള്‍ക്ക് തോന്നിയത്. അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തില്‍ അപരിഷ്‌കൃതമായ ഒരു സിനിമയായി അത് തോന്നി. ഇക്കാര്യം പരസ്യമായി പറയാന്‍ തനിക്ക് ബുദ്ധിമുട്ടില്ലെന്നും സമാപന സമ്മേളനത്തില്‍ നാദവ് ലാപിഡ് വ്യക്തമാക്കി.

‘ഐ ഹാവ് ഇലക്ട്രിക് ഡ്രീം’ ആണ് ഐഎഫ്എഫ്‌ഐയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം സ്വന്തമാക്കി. വാഹിദ് മൊബശേരിയാണ് ചലച്ചിത്രോത്സവത്തില്‍ മികച്ച നടനായയത്. ഡനീല മറിന്‍ ഐഎഫ്എഫ്‌ഐയില്‍ മികച്ച നടിയുമായി. നദാര്‍ സേയ്‌വര്‍ ആണ് മികച്ച സംവിധായകന്‍.

കശ്മിരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘ദ കശ്മിര്‍ ഫയല്‍സ്’. മാര്‍ച്ച് 11ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ റിലീസ് രാജ്യമൊട്ടാകെ 630 തിയറ്ററുകളില്‍ മാത്രമായിരുന്നു. എന്നാല്‍ വിതരണക്കാരെയും തിയറ്റര്‍ ഉടമകളെയും അമ്പരപ്പിച്ചുകൊണ്ട് നേടിയ കളക്ഷന്‍ 4.25 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്ച 10.10 കോടി നേടിയതോടെ തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം ചിത്രത്തിന് സ്‌ക്രീന്‍ കൗണ്ട് വലിയ രീതിയില്‍ വര്‍ധിച്ചു. 2000 സ്‌ക്രീനുകളിലായിരുന്നു ആദ്യ ഞായറാഴ്ച ആയപ്പോഴേക്കും ചിത്രത്തിന്റെ പ്രദര്‍ശനം. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ തിയറ്റര്‍ കൗണ്ട് 4000 ആയും വര്‍ധിച്ചിരുന്നു. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്‌ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ അഭിനയിച്ച ‘ദ കശ്മിര്‍ ഫയല്‍സ്’ വന്‍ ഹിറ്റാകുകയും ചെയ്തു.