
കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ബഹിഷ്‌ക്കരിച്ചതിനുശേഷം സൈബര്‍ ആക്രമണത്തിന് ഇരയാകുന്നുവെന്ന് തുറന്നു പറഞ്ഞ് എഴുത്തുകാരി ഇന്ദു മേനോന്‍. ലൈംഗിക കുറ്റവാളികള്‍ക്കും മീടു (MeToo) ആരോപിതര്‍ക്കുമൊപ്പം വേദി പങ്കിടാനാകില്ലെന്ന നിലപാട് വ്യക്തമാക്കിയതോടെയാണ് ഈ ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വ്യക്തിപരമായും കുടുംബത്തെയും അപമാനിക്കുന്ന വിധത്തില്‍ ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്നാണ് എഴുത്തുകാരിയുടെ ആരോപണം.
പോസ്റ്റുകളിലും കമന്റുകളിലുമായി വന്ന തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങളുടെയും അപമാനകരമായ ഭാഷയുടെയും സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ ഷെയർ ചെയ്ത് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇന്ദു മേനോന്‍ പ്രതികരിച്ചത്. കവിയും പ്രഭാഷകനുമായ ശ്രീജിത്ത് അരിയല്ലൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഉൾപ്പെടെയാണ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
“ലൈംഗിക പീഡകര്‍ക്കൊപ്പം അക്കാദമിയില്‍ പങ്കെടുക്കില്ല” എന്ന തന്റെ നിലപാടാണ് പ്രത്യാഘാതത്തിന് ഇടയാക്കിയത്. ഞാൻ ആരെയും പേര് എടുത്ത് ആരോപിച്ചിട്ടില്ല. എന്നിരുന്നാലും, “ആ പീഡകന്‍ ഞാനാണ്” എന്ന് ഉറപ്പുള്ള നിലയിലാണ് പ്രതികരണങ്ങള്‍ വന്നിട്ടുള്ളത്. ഭര്‍ത്താവിന്റെ പിതാവിനെ കുറിച്ച് വരെ അപമാനകരമായ പരാമര്‍ശങ്ങളുണ്ടായി. ആരുടെയേയും കുടുംബത്തെ അപമാനിക്കാനുള്ള ഉദ്ദേശം എനിക്കുണ്ടായിരുന്നില്ല. ഇന്ദു മേനോന്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ സിനിമയായ “കാമസൂത്ര”യെ പോണ്‍ സിനിമയെന്ന് തെറ്റിദ്ധരിപ്പിച്ചുള്ള പ്രതികരണങ്ങളുണ്ടായി. അതിനാണ് സർക്കാർ A സർട്ടിഫിക്കറ്റ് നൽകിയതെന്നും പ്രചരിപ്പിച്ചു. കൂടാതെ എഴുത്തുകാരിയെ ‘ജന്തുക്കൾ’ എന്നതുപോലുള്ള അപമാനകരമായ വിശേഷണങ്ങളിലൂടെയാണ് ചിലർ പരാമർശിച്ചിരിക്കുന്നത്. ഇതൊന്നും ശരിയായ രീതിയല്ല. ഇന്ദു മേനോൻ കൂട്ടിച്ചേർത്തു
പുതിയ ആരോപണങ്ങൾക്കൊപ്പം, 2024-ലെ അക്കാദമി ഫെസ്റ്റിവലിനിടെ ബിന്ദു അമ്മിണിയോടും ഷഹനാസിനോടും തനിക്കെതിരെ നടത്തിയ അപമാനകരമായ പരാമര്‍ശങ്ങളും ഇന്ദു മേനോന്‍ വ്യക്തമാക്കി. ഇത് ആദ്യമായല്ല ഇന്ദു മേനോന്‍ സാംസ്‌ക്കാരിക വേദികളിൽ സ്ത്രീകളെതിരെ നടക്കുന്ന അക്രമങ്ങളെ കുറിച്ച് തുറന്നടിക്കുന്നത്. എന്നാല്‍, ഇത്തവണ, വ്യക്തിപരമായ അക്രമണങ്ങൾക്കെതിരെയാണ് ഇന്ദു മേനോൻ രംഗത്തെത്തിയിരിക്കുന്നത്.