ഇന്ത്യന്‍ 2 തന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായിരിക്കുമെന്ന് കമല്‍ഹാസന്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി കൂടുതല്‍ സമയം കണ്ടെത്തുന്നതിനാണ് അഭിനയ ജീവിതത്തില്‍ നിന്നുള്ള ഈ വിടവാങ്ങലെന്നും കമല്‍ പറഞ്ഞു.
‘തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും. മതേതര ചേരിക്കൊപ്പമാകും ഉണ്ടാകുക . അഭിനയജീവിതം അവസാനിപ്പിച്ചതിന് ശേഷവും സ്വന്തം നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് സാമൂഹ്യപ്രസക്തിയുള്ള പരിപാടികള്‍ക്ക് ധനസഹായം നല്‍കും ‘ എന്നും കമല്‍ഹാസന്‍ പറഞ്ഞു.
ഈ മാസം 14ന് ഇന്ത്യന്‍ 2ന്റെ ചിത്രീകരണം ആരംഭിക്കും. 1996ല്‍ ഷങ്കര്‍-കമല്‍ഹാസന്‍ കൂട്ടുകെട്ടില്‍ പുറത്തെത്തി വന്‍ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഇന്ത്യന്‍ 2. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായികയാവുന്നത്.