
ശങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായെത്തുന്ന ഇന്ത്യന്‍ 2വില്‍ നടന്‍ ആര്യയും പ്രധാന വേഷത്തില്‍ എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ 2 ചിത്രത്തിന് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തുന്നത്.
ചിത്രത്തിലെ വില്ലന്‍ കഥാപാത്രം അവതരിപ്പിക്കുക അജയ് ദേവ്ഗണോ, അക്ഷയ് കുമാറോ ആയിരിക്കും. കാജല്‍ അഗര്‍വാള്‍ കമല്‍ഹാസന്റ നായികാ വേഷത്തില്‍ എത്തുന്നു. തമിഴിനു പുറമെ ചിത്രം ഒരേസമയം തെലുങ്ക്,ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. 200കോടി ബഡ്ജറ്റുളള ഒരു സിനിമയായിരിക്കും ഇന്ത്യന്‍ 2 എന്നാണറിയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. നെടുമുടിവേണുവും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.