അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ പാക് ചിത്രം ‘ഷേര്‍ ദില്ലി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ശത്രുരാജ്യവുമായി ഏറ്റുമുട്ടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാജ്യത്ത് അതിര്‍ത്തി കടന്ന് എത്തിയ മൂന്ന് ബോഗികളെ തുരത്തുന്നതാണ് ട്രെയിലറില്‍ കാണുന്നത്. നടന്‍ മികാല്‍ സുള്‍ഫിക്കര്‍ പാകിസ്ഥാന്‍ വ്യോമസേന പൈലറ്റിന്റെ വേഷത്തില്‍ എത്തുന്നു.
ഇന്ത്യന്‍ വ്യോമസേന പൈലറ്റായ അരുണ്‍ വീരാനിയെ പാക് നടന്‍ ഹസന്‍ നിയാസി അവതരിപ്പിക്കുന്നു. ചിത്രത്തില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സട്രൈക്കും പരാമര്‍ശിക്കുന്നുണ്ട്. 2 മിനുട്ട് 26 സെക്കന്റ് ഉള്ള ട്രെയിലറാണ് പുറത്തിറക്കിയത്. അര്‍മീന ഖാന്‍, സബീക്ക ഇമാം, ഹസ്സന്‍ നിയാസി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.