
“സംഗീതത്തിൽ മറ്റെന്തിനേക്കാളും താൻ പ്രാധാന്യം കൊടുക്കുന്നത് ഭാവത്തിനാണെന്നും, ഭാവമില്ലെങ്കിൽ അത് സംഗീതമല്ല വെറും വരികളാണെന്നും പറയുകയാണ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. കൂടാതെ ഭാവ ഗായകനെന്നാൽ അത് ജയചന്ദ്രനാണെന്നും അദ്ദേഹത്തിന്റെ ഭാവത്തിനെ വെല്ലാൻ മറ്റൊരു ഗായകനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നു പതിറ്റാണ്ട് കാലത്തെ തന്റെ സംഗീത ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയായിരുന്നു അദ്ദേഹം. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സംഗീത്തിൽ ഞാൻ ആദ്യം പരിഗണന കൊടുക്കുന്നത് ഭാവത്തിനാണ്. കാരണം ഭാവമില്ലെങ്കിൽ അത് വെറും വരികളാണ്. നമ്മളൊരു പാട്ടിനു ട്യൂൺ കൊടുക്കുന്നത് അതിന്റെ ഭാവത്തിനെ എൻഹാൻസ് ചെയ്യാനായിരിക്കണം. പ്രത്യേകിച്ച് മലയാള ഭാഷയ്ക്ക് ഒരു കർണാടിക് സംഗീതത്തതിന്റെ ഭാവം ചേരുമ്പോഴാണ് തനതായ സംഗീതം രൂപപ്പെടുന്നത്. ആദ്യകാലത്ത് മലയാള സംഗീതത്തിന് അനുകരണങ്ങളുണ്ടായിരുന്നു. എന്നാൽ മലയാള ഭാഷയ്ക്ക് തനതായ സംഗീത ഭാവമുണ്ടെന്ന് നമ്മളെ പഠിപ്പിച്ചത് ദേവരാജൻ മാഷാണ്. ആ ഭാവം ഉൾക്കൊണ്ട് പൂർണമായ ഒരേയൊരു കലാകാരനെ ഒള്ളു അത് ജയചന്ദ്രനാണ്. അദ്ദേഹത്തിന്റെ ഭാവം അനുകരിക്കാൻ ഒരാളെകൊണ്ട് പോലും പറ്റില്ല. അദ്ദേഹത്തിന്റെ ഗാനങ്ങളൊക്കെ ആര് അവതരിപ്പിച്ചാലും അതിനു പൂർണത വരില്ല. ഞാൻ ഒരുപാട് വട്ടം അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിക്കാൻ ശ്രമിച്ച് തോൽവി സമ്മതിച്ചിട്ടുള്ള ഒരാളാണ്. ഔസേപ്പച്ചൻ പറഞ്ഞു.

സമൂഹത്തിനും മലയാള സിനിമയ്ക്കും മാത്രമല്ല സംഗീത ലോകത്തിനും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ആദ്യ കാലത്ത് ആരെ കൊണ്ട് പാടിപ്പിക്കണം എന്നൊരു ചോദ്യം മലയാള സിനിമയിൽ ഉണ്ടായിരുന്നില്ല. ഒറ്റ പേരെ ഉണ്ടായിരുന്നുള്ളു “യേശുദാസ്”. യേശുദാസിനെക്കൊണ്ട് പാടിപ്പിച്ചാലേ അന്നത്തെ സംഗീത സംവിധായകർക്കും കേൾവിക്കാർക്കും തൃപ്തിയാകുമായിരുന്നൊള്ളു. അദ്ദേഹത്തിന് ശേഷം പിന്നെ എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഗായകനാണ് എം.ജി.ശ്രീകുമാർ. അദ്ദേഹത്തിന്റെ ഭാവം എനിക്ക് വളരെ ഇഷ്ടമാണ്. അന്നത്തെ ഗായകരിൽ അതികം പേരും യേശുദാസിന്റെ ശബ്ദം അനുകരിക്കാൻ ശ്രമിക്കുന്നവരായിരുന്നു. പക്ഷെ ശരിക്കുമുള്ള പാട്ടിന്റെ ഫീൽ കിട്ടണമെങ്കിൽ നമ്മുടെ സ്വന്തം സ്വരത്തിൽ ഒരു കലർപ്പുമില്ലാതെ പാടണം. അങ്ങനെ പാടുന്ന ഒരു പാട്ടുകാരനാണ് എം.ജി.ശ്രീകുമാർ. ഔസേപ്പച്ചൻ കൂട്ടിച്ചേർത്തു.
ചെറുപ്പം തൊട്ടേ സംഗീതതോടും സംഗീതോപകരണങ്ങളോടും വലിയ താലപര്യം കാണിച്ചിരുന്ന ഔസേപ്പച്ചന് വയലിനില്‍ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എഴുപതുകളുടെ തുടക്കത്തില്‍ ദേവരാജന്‍ മാസ്റ്ററുടെ ടീമിന്റെ ഭാഗമായി. ചുരുങ്ങിയ കാലത്തിനുള്ളിൽ ദേവരാജന്‍, ഇളയരാജ അടക്കം തെന്നിന്ത്യയിലെ എല്ലാ മുന്‍നിര സംഗീത സംവിധായകര്‍ക്ക് വേണ്ടിയും വായിക്കുന്ന വളരെ തിരക്കേറിയ വയലിനിസ്റ്റ് ആയി. 1978ല്‍ ഭരതന് സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തില്‍ പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ടാണ് അദ്ദേഹം സംഗീത സംവിധാന രംഗത്തേക്ക് വരുന്നത്. അതില്‍ ഒരു വയലിനിസ്റ്റ് വേഷവും അദ്ദേഹം അവതരിപ്പിച്ചു. തുടർന്ന് 1983ല്‍ ഭരതന്റെ ഈണം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം പകര്‍ന്നു സ്വതന്ത്ര സംഗീത സംവിധായകന് ആയി. 1985 ൽ പുറത്തിറങ്ങിയ “ കാതോടു കാതോരം” എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഗാന സംഗീത സംവിധായകനായി മാറി അദ്ദേഹം. പിന്നാലെ എത്തിയ പ്രണാമം, ചിലമ്പ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങളുടെ ജനസ്വീകാര്യതയും 1987ല്‍ ‘ഉണ്ണികളേ ഒരു കഥപറയാം’ എന്ന ചിത്രത്തിന് ലഭിച്ച കേരള സംസ്ഥാന പുരസ്കാരവും ഔസേപ്പച്ചനെ മുന്‍നിരയില്‍ എത്തിച്ചു. ഭരതന്, കമല്‍, പ്രിയദര്ശന്, ഫാസില്‍, ജോഷി തുടങ്ങിയ മുന്‍നിര സംവിധായകരുടെ ചിത്രങ്ങളിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും അദ്ദേഹം ഒരുക്കി. ഹേയ് ജൂഡ്, മകന്റെ അച്ഛന് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ഈ സംഗീത യാത്രയില്‍ “ഒരേ കടൽ” (2007) എന്ന ചിത്രത്തിനു ദേശീയ അവാർഡും ‘ഉണ്ണികളേ ഒരു കഥപറയാം’ (1987), ‘നടൻ’ (2013) എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും ഒരേ കടല്‍ (2007) എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനും സംസ്ഥാന അവാർഡും അദ്ദേഹം കരസ്ഥമാക്കി.