സിനിമയിലെ സ്റ്റണ്ട് വർക്കുകൾക്ക് ഇനി മുതൽ ഓസ്കാർ: തീരുമാനം 2028 മുതൽ പ്രാബല്യത്തിൽ

','

' ); } ?>

സിനിമയിലെ സ്റ്റണ്ട് വർക്കുകൾക്ക് ഇനി മുതൽ ഓസ്കാർ നൽകാൻ തീരുമാനം. ദി അക്കാദമി ഓഫ് ദി മോഷൻ പിക്ച്ചർ ആർട്ട്സ് ആൻഡ് സയൻസസ് ഡയറക്ടർ ബോർഡിന്റേതാണ് തീരുമാനം. 2028 മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുക. 2027ൽ റിലീസ് ചെയ്യുന്ന സിനിമകളാണ് ആദ്യ സ്റ്റണ്ട് കൊറിയോഗ്രഫി ഓസ്കറിന് പരിഗണിക്കുക

ഡെഡ്പൂൾ 2, ബുള്ളെറ്റ് ട്രെയിൻ, ഫാൾ ഗൈ, അറ്റോമിക്ക് ബ്ലോണ്ട്, ഫാസ്റ്റ് ആൻഡ് ഫ്യുരിയസ് : ഹോബ്സ് ആൻഡ് ഷോ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഡേവിഡ് ലെയ്ച്ച് ആണ് സ്റ്റണ്ട് വർക്കിനെ ഓസ്കറിന് പരിഗണിക്കാൻ മുൻകൈ എടുത്തത്. സ്റ്റണ്ട്മാൻ ആയി കരിയർ ആരംഭിച്ച് സംവിധാന രംഗത്തേക്ക് കടന്ന ഡേവിഡ് ലെയ്ച്ചിന്റെ അവസാന ചിത്രമായ ‘ഫാൾ ഗൈ’ ഒരു സ്റ്റണ്ട്മാന്റെ ജീവിതമാണ് പ്രമേയമാക്കിയത്.

“ജോണർ വ്യത്യാസമില്ലാതെ എല്ലാ തരം സിനിമകൾക്കും എന്തെങ്കിലും ഒരു തരം സ്റ്റണ്ട് വർക്ക് ആവശ്യമായി വരാറുണ്ട്. ബസ്റ്റർ കീറ്റൺ, ചാർളി ചാപ്ലിൻ, ഹാരോൾഡ്‌ ലോയ്ഡ്, പോലുള്ള നടന്മാരിലൂടെയും സ്റ്റണ്ട് കോർഡിനേറ്റേഴ്‌സ്, ഡിസൈനേഴ്സ്, പെർഫോർമേഴ്‌സ് തുടങ്ങിയവരിലൂടെയും ഈ തൊഴിൽ മേഖല സിനിമയുടെ കൂടെ തന്നെ ഉണ്ട്. ഈ മേഖലയിൽ പ്രവർത്തിച്ച അനേകം ആളുകളെ സ്മരിച്ച് ഇങ്ങനെയൊരു നിമിഷത്തിനു വേണ്ടി ഒരുപാട് കാലമായി പ്രയത്നിക്കുന്നു. അക്കാദമിക്ക് നന്ദി” ഡേവിഡ് ലെയ്ച്ച് പറയുന്നു,