പൃഥ്വിരാജ് അഞ്ചാംസ്ഥാനത്ത്, കല്യാണി പ്രിയദർശൻ ഏഴാം സ്ഥാനത്ത് ; ഈ വർഷത്തെ ജനപ്രിയ താരങ്ങളുടേയും സംവിധായകരുടേയും പട്ടിക പുറത്തുവിട്ട് ഐഎംഡിബി

','

' ); } ?>

2025-ലെ രാജ്യത്തെ ജനപ്രിയ താരങ്ങളുടേയും സംവിധായകരുടേയും പട്ടിക പുറത്തുവിട്ട് ഇൻ്റർനെറ്റ് മൂവി ഡാറ്റാബേസ് (ഐഎംഡിബി). ജനപ്രിയ സംവിധായകരിൽ നടൻ പൃഥ്വിരാജ് അഞ്ചാംസ്ഥാനത്താണ്. സംവിധായകൻ ഡൊമിനിക് അരുൺ എട്ടാമതുണ്ട്. കല്യാണി പ്രിയദർശൻ ജനപ്രിയതാരങ്ങളുടെ പട്ടികയിൽ ഏഴാംസ്ഥാനത്തുമാണ്.

ബോളിവുഡിലേയും മറ്റ് ഭാഷകളിലേയും മുതിർന്ന താരങ്ങളെ മറികടന്ന് അഹാൻ പാണ്ഡേയും അനീത് പദ്ദയുമാണ് ജനപ്രിയ താരങ്ങളുടെ പട്ടികയിൽ ആദ്യരണ്ട് സ്ഥാനങ്ങളിൽ. ഈ വർഷം പുറത്തിറങ്ങി വലിയ ചർച്ചയായി മാറിയ റൊമാൻ്റിക് കോമഡി ഡ്രാമ ‘സയ്യാര’യാണ് ഇരുവരേയും ആരാധകർക്കിടയിൽ പ്രശസ്‌തരാക്കിയത്. ‘സയ്യാര’യുടെ സംവിധായകൻ മോഹിത് സൂരിയാണ് സംവിധായകരുടെ പട്ടികയിൽ ഒന്നാമത്. പട്ടികയിൽ ഉൾപ്പെട്ട മൂന്ന് തെന്നിന്ത്യൻ സിനിമകൾ രണ്ടെണ്ണവും മലയാള ചിത്രങ്ങളാണ്. ‘കൂലി’യുടെ സംവിധായകൻ ലോകേഷ് കനകരാജ് മൂന്നാമതുണ്ട്.

ആമിർ ഖാൻ ആണ് പട്ടികയിൽ മൂന്നാംസ്ഥാനത്ത്. ലക്ഷ്യ അഞ്ചാംസ്ഥാനത്തും രശ്‌മിക മന്ദാന ആറാം സ്ഥാനത്തുമുണ്ട്. ത്രിപ്ത്തി ദിമ്രി, രുക്മിണി വസന്ത് എന്നിവർ എട്ടും ഒമ്പതും സ്ഥാനങ്ങളിലുണ്ട്. ‘കാന്താര: എ ലെജൻഡ്- ചാപ്റ്റർ വണ്ണി’ലെ നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിയാണ് പത്താംസ്ഥാനത്ത്.