
തന്റെ ആദ്യ സിനിമയായ പരിണീതയിൽ ചുംബന രംഗം ചിത്രീകരിക്കുന്നത്തിന് മുന്നേ സഞ്ജയ് ദത്ത് തന്നോട് പെരുമാറിയ രീതി തുറന്നു പറഞ്ഞ് നദി വിദ്യ ബാലൻ. സഞ്ജയ് ദത്തിനെപോലെ സീനിയർ ആയ ഒരാൾ അങ്ങനെ പെരുമാറിയതിൽ തനിക്ക് അത്ഭുതം തോന്നിയെന്നും നടി പറഞ്ഞു.
ഇന്റിമേറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെ തനിക്ക് നേരിട്ട ഒരു മോശം അനുഭവം തുറന്നു പറഞ്ഞതിന് പിന്നാലെയാണ് നടിയുടെ ഈ വെളിപ്പെടുത്തൽ. റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
“ഏതൊരു പുതുമുഖത്തിനും ആദ്യ ചുംബനരംഗം ഭയപ്പെടുത്തുന്നതായിരിക്കും. ഞാൻ വല്ലാതെ പരിഭ്രാന്തയായിരുന്നു. ആ സമയത്ത് സഞ്ജയ് തന്ന കോൺഫിഡൻസ് ആണ് ആ രംഗം നന്നായി ചെയ്യാനെന്നെ സഹായിച്ചത്. അദ്ദേഹം വളരെ ശാന്തനായിരുന്നു, ‘നമുക്ക് ഇത് പടി പടിയായി ചെയ്യാം. പതുക്കെ പോകാം. എന്ന് അദ്ദേഹം പറഞ്ഞു. ഷൂട്ടിങ്ങിന്റെ അവസാന ദിവസം വരെ അദ്ദേഹം എന്നോട് ളരെ മാന്യമായാണ് ഇടപഴകിയത്.
സഞ്ജയ് ദത്തിനെപോലെ സീനിയർ ആയ ഒരാൾ അങ്ങനെ ചെയ്തതിൽ എനിക്കിപ്പോഴും അത്ഭുതമുണ്ട്”. വിദ്യ ബാലൻ പറഞ്ഞു.