‘എന്നെ ട്രോളാൻ ഞാൻ തന്നെ മതി’ ; സെൽഫ് ട്രോളുമായി മാധവ് സുരേഷ്

','

' ); } ?>

കുമ്മാട്ടികളിയിലെ ഏറ്റവും കൂടുതൽ ട്രോളുകൾ നേരിട്ട ഡയലോഗിന്റെ സെൽഫ് ട്രോളുമായി നടൻ മാധവ് സുരേഷ്. ചിത്രത്തിലെ ‘എന്തിനാടാ കൊന്നിട്ട്… നമ്മൾ അനാഥരാണ്… ഗുണ്ടകൾ അല്ല’ എന്ന ഡയലോഗ് പാട്ടായി പാടിയിരിക്കുകയാണ് മാധവ്. പാട്ടിനൊപ്പം ഒരു ചടങ്ങിൽ സുഹൃത്തുക്കൾക്കൊപ്പം മാധവ് ഡാൻസ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ‘എന്നെ ട്രോളാൻ ഞാൻ തന്നെ മതി’ എന്ന ക്യപാഷനോട് കൂടിയാണ് മാധവ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

രത്തെ ഈ ട്രോളുകളോട് പ്രതികരിച്ച് മാധവ് സുരേഷ് രംഗത്ത് എത്തിയിരുന്നു. ‘തനിക്ക് അഭിനയം പറ്റില്ലെന്നും പണി നിര്‍ത്തിപ്പോവണമെന്നുമാണ് ആളുകള്‍ പറയുന്നത്. സിനിമയിൽ ശ്രമിച്ചതിന് ശേഷവും പറ്റില്ലെന്ന്‌ തെളിഞ്ഞാല്‍ സ്വയം അഭിനയം നിര്‍ത്തിപ്പോവുമെന്നും ഇല്ലെങ്കില്‍ ഇവിടെ തന്നെ കാണുമെന്നുമായിരുന്നു അന്നത്തെ മാധവിന്റെ പ്രതികരണം. സോഷ്യൽ മീഡിയയിൽ ഏറെ നാളുകൾക്ക് ശേഷം ഏറ്റവും കൂടുതൽ ട്രോളിന് ഇരയായ വ്യക്തി ഒരുപക്ഷെ മാധവ് സുരേഷ് ആയിരിക്കും. മിക്ക പോസ്റ്റുകളിലും കുമ്മാട്ടിക്കളി എന്ന സിനിമയിലെ ട്രോൾ രംഗമാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. പ്രമുഖ കമ്പനികൾ വരെ മാധവിന്റെ ട്രോൾ ഉപയോഗിച്ച് മാർക്കറ്റിംഗ് നടത്തി.