ഫേസ്ബുക്ക് പേജില്‍ അശ്ലീല കമന്റിട്ടയാള്‍ക്ക് മറുപടിയുമായി നടി അപര്‍ണ നായര്‍. ‘എന്റെ അഭ്യുദയകാംഷികളുമായി ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ഈയൊരു ഫേസ്ബുക്ക് പേജ് കൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല’. അപര്‍ണ പറയുന്നു. കമന്റിട്ടയാളുടെ പേരെടുത്ത് പറഞ്ഞാണ് നടിയുടെ ശക്തമായ മറുപടി. ‘അജിത് കുമാര്‍, നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയില്‍ സ്വന്തം മകളെ വാത്സല്യപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തിയിട്ടുള്ള നിങ്ങള്‍ മനസിലാക്കുക, ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്. ഞാനിവിടെയുള്ളതിന് കാരണം എന്റെ തൊഴിലിന് വേണ്ടിയാണ്, 30 സെക്കന്റ് നീണ്ടു നില്‍ക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല !’ അപര്‍ണ കൂട്ടിചേര്‍ക്കുന്നു.
30 സെക്കന്റ് നീണ്ടു നില്‍ക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല…
ഫേസ്ബുക്ക് പേജില്‍ അശ്ലീല കമന്റിട്ടയാള്‍ക്ക് മറുപടിയുമായി നടി അപര്‍ണ നായര്‍. ‘എന്റെ അഭ്യുദയകാംഷികളുമായി ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ഈയൊരു ഫേസ്ബുക്ക് പേജ് കൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല’. അപര്‍ണ പറയുന്നു. കമന്റിട്ടയാളുടെ പേരെടുത്ത് പറഞ്ഞാണ് നടിയുടെ ശക്തമായ മറുപടി.
‘അജിത് കുമാര്‍,
നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയില്‍ സ്വന്തം മകളെ വാത്സല്യപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തിയിട്ടുള്ള നിങ്ങള്‍ മനസിലാക്കുക, ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്. ഞാനിവിടെയുള്ളതിന് കാരണം എന്റെ തൊഴിലിന് വേണ്ടിയാണ്, 30 സെക്കന്റ് നീണ്ടു നില്‍ക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല !’ അപര്‍ണ കൂട്ടിചേര്‍ക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…