23 ാം അന്താരഷ്ട്ര ചലച്ചിത്ര മേളക്ക് ഉള്ള സിഗ്നേച്ചര്‍ ഫിലിമിന്റെ അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങി.ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി 30 സെക്കന്റു വരെ ദൈര്‍ഘ്യമുള്ള സിഗ്നേച്ചര്‍ ഫിലിമുകള്‍ ആണ് നിര്‍മ്മിക്കേണ്ടത്. ആക്കാദമിയില്‍ സമര്‍പ്പിക്കുന്ന സ്റ്റോറി ബോര്‍ഡും ആശയവും സമിതി പരിശോധിച്ച ശേഷം ഗുണമേന്മയും നിര്‍മ്മിക്കാന്‍ ആവശ്യമുള്ള ബഡ്ജറ്റും നോക്കിയാണ് തീരുമാനം എടുക്കുക.
പ്രളയാനന്തര കേരളത്തിന്റെ അതിജീവനവും പുനര്‍നിര്‍മാണവും എന്ന വിഷയത്തിലൂന്നിയുള്ള ആശയങ്ങളാണ് സമര്‍പ്പിക്കേണ്ടത്. ഒക്ടോബര്‍ 31 നു മുന്‍പായി സ്റ്റോറി ബോര്‍ഡും ബഡ്ജറ്റും അടങ്ങുന്ന അപേക്ഷകള്‍ സമിതിക്ക് മുന്‍പാകെ സമര്‍പ്പിക്കണം. കവറിനു പുറത്ത് ‘സിഗ്നേച്ചര്‍ ഫിലിം 23 ാമത് ഐ.എഫ്.എഫ്.കെ’ എന്ന് എഴുതിയിരിക്കണം.