ഇത്തവണത്തെ ഐഎഫ്എഫ്‌കെ ചെലവ് ചുരുക്കി നടത്തും ; മന്ത്രി എ.കെ ബാലന്‍

','

' ); } ?>

തിരുവനന്തപുരം: ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള ചെലവ് ചുരുക്കി നടത്തുമെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മേളയ്ക്ക് ആറ് കോടി രൂപയാണ് ചെലവായത്. ഇത്തവണ മൂന്ന് കോടിക്ക് നടത്താനുള്ള നിര്‍ദ്ദേശം ചലച്ചിത്ര അക്കാദമി നേരത്തെ തയ്യാറാക്കിയിരുന്നു. അതേസമയം, ചലച്ചിത്ര മേളയുടെ ഫീസ് 2,000 രൂപയായി ഉയര്‍ത്താനും തീരുമാനമായിട്ടുണ്ട്. നിലവിലുള്ള ഡെലിഗേറ്റ് പാസ് ഉയര്‍ത്തുന്നതിലൂടെ രണ്ട് കോടി രൂപ ലഭിക്കാന്‍ അക്കാദമിക്ക് സാധിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ബാക്കി ഒരു കോടി പദ്ധതി വിഹിതത്തില്‍ നിന്ന് ചെലവഴിച്ചാല്‍ മതി. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ചലച്ചിത്ര മേള നടക്കുക.