‘നിഷ്കളങ്കൻ ആവാൻ പറഞ്ഞാൽ പൊട്ടനായി അഭിനയിക്കും; നരിവേട്ടയിലെ പ്രകടനത്തിന് ടൊവിനോയ്ക്ക് വിമർശനം

','

' ); } ?>

ടൊവിനോ തോമസ് നായകനായെത്തിയ പുതിയ ചിത്രം “നരിവേട്ട”യുടെ ഒടിടി റിലീസിനു പിന്നാലെ ചിത്രത്തിലെ ടൊവിനോയുടെ പ്രകടനത്തിന് സോഷ്യൽ മീഡിയയിൽ വിമർശനം. ‘നിഷ്കളങ്കൻ ആവാൻ പറഞ്ഞാൽ പൊട്ടനായി അഭിനയിക്കും, ആ കഥാപാത്രം ടോവിനോക്ക് ചേരില്ല’, എന്നൊക്കെയാണ് സോഷ്യൽ മീഡിയയിലെ കമന്റസ്. വേറെ ഏത് നടൻ ആയിരുന്നെങ്കിലും മൗത്ത് പബ്ലിസിറ്റി വഴി ഒരു ഹിറ്റ് സ്റ്റാറ്റസ് നേടിയേനെ എന്നും വിമർശനങ്ങൾ ഉണ്ടായിരുന്നു.

“ടൊവിനോയുടെ ഇമോഷണൽ റോൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിമിതി മനസ്സിലാക്കാൻ സാധിക്കുന്ന ചിത്രമാണ് നരിവേട്ട. രേഖ ചിത്രത്തിൽ ആസിഫ് അലി ചെയ്തതുപോലെയുള്ള വേഷങ്ങൾ ടൊവിനോക്ക് ഓക്കെ ആണ്. വേറെ ഏത് നടൻ ആയിരുന്നെങ്കിലും ചിത്രത്തിന് മൗത്ത് പബ്ലിസിറ്റി വഴി ഒരു ഹിറ്റ് സ്റ്റാറ്റസ് നേടിയേനെ’. നരിവേട്ട വളരെ അധികം ഇന്റൻസ് ഇമോഷണൽ വർക്ക് ആകേണ്ട ചിത്രമാണ് അത് കൊണ്ട് തന്നെ ചിത്രത്തിൽ ടൊവിനോ ഒരു മിസ്സ് കാസ്റ്റ് ആയി തോന്നി. എന്നിങ്ങനെയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ.

എന്നാൽ നടനെ അനുകൂലിച്ചും ആളുകൾ രംഗത്ത് വരുന്നുണ്ട്. മലയാളത്തിലെ നല്ല നടന്മാരിൽ ഒരാളാണ് ടൊവിനോ. എന്നു നിന്റെ മൊയ്‌തീൻ, മായാനദി, മിന്നൽമുരളി, തല്ലുമാല, 2018 തുടങ്ങിയ സിനിമകളിലെല്ലാം ടൊവിനോയുടെ പ്രകടനം ഗംഭീരമായിരുന്നു. നിഷ്കളങ്കനായ കഥാപാത്രങ്ങൾ തന്നെയാണ് മിക്കതിലും ടൊവിനോ അഭിനയിച്ചത്. ആരാധകർ പറഞ്ഞു. നരിവേട്ടയിലും ടൊവിനോയുടെ പ്രകടനം ഇത്ര മാത്രം ആക്രമിക്കപ്പെടേണ്ട ഒന്നല്ലെന്നും ആരാധകർ കൂട്ടി ചേർക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ചിത്രം ഒടിടിയിലെത്തിയത്. സോണി ലൈവിലൂടെയാണ് നരിവേട്ട ഒടിടിയില്‍ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം മുത്തങ്ങ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയാണ്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ടൊവിനോ എത്തിയത്. ഒരു പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ചിത്രമാണ് നരിവേട്ട. സൂരജ് വെഞ്ഞാറമൂട് തമിഴ് നടൻ ചേരൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ചേരന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്.മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനാണ് ചിത്രത്തിന് നല്‍കിയിരുന്നത്.