
കുടുംബത്തിന് വേണ്ടിയാണ് താന്‍ ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് തുറന്ന് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. ദുശ്ശീലങ്ങളില്‍നിന്ന് തനിക്ക് ആനന്ദം കിട്ടുന്നുണ്ടെങ്കിലും അത് മറ്റുള്ളവര്‍ക്കുണ്ടാക്കിയത് സ്വസ്ഥതക്കുറവാണെന്നും, ന്റെ ദുശ്ശീലങ്ങളുടെ ഭാഗമായുള്ള പ്രശ്‌നങ്ങള്‍ കുടുംബത്തേയും വിദേശത്തുള്ള സഹോദരിമാരേയുമടക്കം മോശമായി ബാധിച്ചെന്നും താരം വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസുതുറന്നത്.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യം ചെയ്തതിനു ശേഷം ആദ്യമായാണ് ഷൈന്‍ വിവാദങ്ങളില്‍ പ്രതികരിക്കുന്നത്. കൂടാതെ കേസില്‍ തന്നെ അറസ്റ്റുചെയ്തിട്ടില്ലെന്ന് ഷൈന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
“മാതാപിതാക്കളും ക്രൂശിക്കപ്പെട്ടത് ഞാന്‍ കാരണമാണ്. ഞാന്‍ എന്തൊക്കെ ചെയ്തിട്ടുണ്ട്, ചെയ്യാത്തതുണ്ട് എന്ന് എനിക്കറിയാം. ഒരാളെ ദ്രോഹിക്കുന്ന ഒന്നും ഞാന്‍ ചെയ്യാറില്ല. എന്തെങ്കിലും ദ്രോഹം ചെയ്തിട്ടുണ്ടെങ്കില്‍ അത് എന്നോട് തന്നെയായിരിക്കും. എന്റെ ശരീരത്തോടും എന്റെ മനസിനോടും പിന്നെ കുടുംബത്തോടും. അതില്‍നിന്ന് മാറി, ഇനിയുള്ള കാലം ഇവര്‍ക്ക് അനുസരിച്ച്… എല്ലാകാര്യത്തിലുമൊന്നും അനുസരിക്കാം എന്നല്ല. ഒരാളുടെ ജീവിതം എപ്പോഴും പൂര്‍ണമാവുന്നത് മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുമ്പോഴാണ്. അതിനുവേണ്ടിയാണല്ലോ മറ്റൊരാള്‍ക്കുവേണ്ടി ജീവിക്കുന്നത്. 2015-ല്‍ ജനുവരി 31-ാം തീയതി പുലര്‍ച്ചെയാണ് കൊക്കൈന്‍ കേസില്‍ അറസ്റ്റുചെയ്യുന്നത്. ഈ അടുത്താണ് കേസില്‍ നിരപരാധിയാണെന്ന് കണ്ടെത്തുന്നത്. അറസ്റ്റുചെയ്ത് എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയിട്ട് എന്നെ മുകളില്‍ ഇരുത്തി. അപ്പോള്‍ താഴെ ഡാഡി ഇരുന്ന് കരയുന്ന ഒരു വിഷ്വല്‍ എനിക്ക് കിട്ടിയിരുന്നു. ഡാഡി അന്നുവരെ കരഞ്ഞിട്ട് ഞാന്‍ കണ്ടിട്ടില്ല. അന്ന് ആ വിഷയം അവര്‍ അറിയുന്നത് ചാനല്‍ വഴിയാണ്. ജോക്കുട്ടന്‍ അന്ന് ജോലിക്ക് കയറാന്‍ ബാംഗ്ലൂരില്‍ ജോലിക്ക് കയറാന്‍ പോയ ദിവസമാണ്. അന്ന് പോവാതെ കുടുംബത്തോടൊപ്പം നിന്നു”. ഷൈൻ ടോം ചാക്കോ പറഞ്ഞു.