“ആവേശത്തിന്റെ” തെലുങ്ക് ചെയ്യാൻ താല്പര്യം ഉണ്ടായിരുന്നു, പക്ഷെ അവകാശം മറ്റാരോ നേടിയെടുത്തു; വിഷ്ണു മഞ്ചു

','

' ); } ?>

ഫഹദ് ഫാസിൽ നായകനായെത്തി ഹിറ്റടിച്ച മലയാള സിനിമയുടെ തെലുങ്ക് പതിപ്പ് ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അവകാശം മറ്റാരോ നേടിയെന്നും തുറന്നു പറഞ്ഞ് നടൻ വിഷ്ണു മഞ്ചു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തരാം ഈ കാര്യം തുറന്നു പറഞ്ഞത്.
സോഷ്യൽ മീഡിയയിൽ ഈ കട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, തെലുങ്കിലെ സൂപ്പർതാരമായ രവി തേജയുടെ നിർമാണ കമ്പനി സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കിയതായാണ് ഗ്രേപ്പ് വൈനിനെ ഉദ്ധരിച്ച് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നന്ദമുരി ബാലകൃഷ്ണ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അദ്ദേഹമായിരിക്കില്ല, മറിച്ച് രവി തേജ തന്നെ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ജിത്തു മാധവനായിരുന്നു മലയാളത്തിൽ ചിത്രം ഒരുക്കിയത്. സുഷിന് ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിർവഹിച്ചത്.

അതെ സമയം വിഷ്ണു മഞ്ചു നായകനായിയെത്തുന്ന പുതിയ ചിത്രം കണ്ണപ്പ പാന്‍ ഇന്ത്യന്‍ റിലീസിനൊരുങ്ങുകയാണ്. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവർ ചിത്രത്തില്‍ കാമിയോ റോളുകളിൽ എത്തുന്നുണ്ട്. സിനിമയുടെ പ്രമോഷൻ പരിപാടികൾ തകൃതിയായി നടക്കുകയാണ്.
കണ്ണപ്പ ജൂൺ 27 നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം വേള്‍ഡ് വൈഡ് റിലീസായാണ് സിനിമ എത്തുന്നത്. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കണ്ണപ്പയില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.