ആദ്യം ഫഹദിന്റെ വേഷത്തിലേക്ക് സമീപിച്ചത് എന്നെയാണ്, കഥ പുരോഗമിച്ചപ്പോൾ എന്നെ മാറ്റിയതാണ്

','

' ); } ?>

ഫഹദിന് മുന്നേ പുഷ്പയിൽ ഭഗവൻ സിങ്ങായി തന്നെ ആയിരുന്നു തീരുമാനിച്ചിരുന്നതെന്ന് തുറന്നു പറഞ്ഞ് നര രോഹിത്ത്. സിനിമയുടെ ആരംഭ ഘട്ടത്തിൽ ചർച്ചകൾ നടത്തിയിരുന്നുവെന്നും എന്നാൽ കഥ പുരോഗമിച്ചപ്പോൾ ഫഹദിനെ അണിയറപ്രവർത്തകർ കാസറ്റ് ചെയ്തുവെന്നും നടൻ പറഞ്ഞു.

‘കോവിഡ് സമയത്ത് ഞാൻ മീശയുള്ള ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അത് കണ്ടിട്ട് രവിയും സുകുമാറും എന്നോട് സംസാരിച്ചു. പിന്നീട് സിനിമയുടെ ദൈർഘ്യം മാറി. ശൈലിയുമെല്ലാം മാറി. ആ കഥാപാത്രത്തിന് ഞാൻ യോജിക്കില്ലെന്ന് തോന്നി, അപ്പോൾ അവർക്ക് ഫഹദിനെ വേണം. ആദ്യം ആ വേഷത്തിലേക്ക് സമീപിച്ചത് എന്നെയാണ്, കഥ കേട്ടിരുന്നു.

അദ്ദേഹം ചെയ്‌ത പോലെ ആ കഥാപാത്രത്തെ ചെയ്യാൻ സാധിക്കുമോ എന്ന് എനിക്ക് അറിയില്ല. ചിലപ്പോൾ ആ സെറ്റിൽ ഉണ്ടായിരുന്നെങ്കില്‍ കഥാപാത്രത്തെ അറിഞ്ഞ് ചെയ്യാൻ സാധിക്കുമായിരുന്നു. പക്ഷെ ഫഹദിന്റെ പ്രകടനം കണ്ടപ്പോൾ ആ വേഷം അദ്ദേഹം നന്നായി ചെയ്തുവെന്ന് തോന്നി,’ നര രോഹിത് പറഞ്ഞു.

സിനിമാപ്രേമികൾ ഒന്നാക്കെ ആവേശത്തോടെ കൊണ്ടാടിയ ചിത്രമായിരുന്നു അല്ലു അർജുൻ നായകനെത്തിയ പുഷ്പ. സിനിമയുടെ ആരവം ഇങ്ങ് കേരളത്തിലും ഉണ്ടായിരുന്നു കാരണം വില്ലനായെത്തിയത് മലയാളികളുടെ സ്വന്തം ഫഹദ് ആയിരുന്നു. പുഷ്പയിലെ ആദ്യ ഭാഗത്തിലെ ഫഹദിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിലും ഫഹദ് ഉണ്ടായിരുന്നു. ‘പുഷ്പ ദ റൈസ്’ എന്ന ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. രണ്ടാം ഭാഗവും 1000 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. സിനിമയുടെ മൂന്നാം ഭാഗവും അണിയറയിൽ ഒരുങ്ങുകയാണ്.