സൂര്യയുടെ സിനിമകൾ കണ്ട് സൂര്യയെ അനുകരിച്ചിരുന്നു , റെട്രോയ്ക്ക് മുന്നേ മറ്റൊരു കഥ സൂര്യയോട് സംസാരിച്ചിരുന്നു: കാർത്തിക് സുബ്ബരാജ്.

','

' ); } ?>

റെട്രോയ്ക്ക് മുന്നേ മറ്റൊരു കഥ സൂര്യയോട് സംസാരിച്ചിരുന്നുവെന്നും അത് കുറച്ചുകൂടെ വലിയ ചിത്രമായിരുന്നുവെന്നും കാർത്തിക് സുബ്ബരാജ്. കോളേജിൽ പഠിക്കുമ്പോൾ സൂര്യയുടെ സിനിമകൾ കണ്ട് അതേ ആറ്റിറ്റ്യൂഡില്‍ നടന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൂര്യയെ നായകനാക്കി കാർത്തിക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം റെട്രോയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മദൻ ഗൗരിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. മികച്ച സിനിമകൾ കൊണ്ടും മേക്കിങ്ങും കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ സംവിധായകനാണ് കാർത്തിക് സുബ്ബരാജ്.

‘സൂര്യ സാറിന്റെ സിനിമകൾ പണ്ട് മുതലേ ശ്രദ്ധിക്കുന്ന ആളാണ് ഞാൻ. കോളേജ് പഠനം മധുരയിൽ ആയിരുന്നു. കൂടെ പഠിക്കുന്ന പെൺകുട്ടികളിൽ ചിലരുമായി കമ്പനിയുണ്ടായിരുന്നുള്ളൂ. ആ സമയത്തായിരുന്നു സൂര്യ സാറിന്റെ മൗനം പേസിയതേ എന്ന സിനിമയുടെ റിലീസ്. കോളേജിലെ പെൺകുട്ടികൾ മുഴുവൻ ആ സിനിമയെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. ആ സമയത് സിനിമയിലെ സൂര്യ സാറിനെ പോലെ ഞാനും ആറ്റിറ്റ്യൂഡ് ഇട്ട് നടക്കാൻ തുടങ്ങി. പിന്നീട് പിതാമഗൻ, കാക്ക കാക്ക, വാരണം ആയിരം തുടങ്ങിയ സിനിമകൾ കണ്ട് അദ്ദേഹം എന്ന നടനോട് ഇഷ്ടം തോന്നി തുടങ്ങി. റെട്രോ സിനിമയ്ക്ക് മുൻപ് മറ്റൊരു കഥ സൂര്യ സാറിനോട് പറഞ്ഞിരുന്നു. അത് കുറച്ചുകൂടെ വലിയ പരിപാടിയാണ്,’ കാർത്തിക് സുബ്ബരാജ് പറഞ്ഞു.

ആക്ഷനും റൊമാൻസും കൂടിക്കലർന്ന റെട്രോ സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. മെയ് ഒന്നിനാണ് സിനിമ ആഗോളതലത്തിൽ റിലീസിനെത്തുന്നത്. മലയാളി താരം ജോജു ജോർജുവിന്റെയും ജയറാമിന്റെയും പ്രകടനങ്ങൾക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. പൂജാ ഹെഗ്ഡെയാണ് സിനിമയിൽ നായിക. നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയുടെ ഭാഗമാകുന്നത്. സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സന്തോഷ് നാരായണൻ ആണ്.

അതെ സമയം റെട്രോയിലെ ജയറാമിന്റെ ലുക്കിന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസമാണ് ലഭിച്ചുകൊണ്ടിരുന്നത്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതിനെ തുടർന്നാണ് ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ നിറയാൻ തുടങ്ങിയത്. അന്യഭാഷ ചിത്രങ്ങളിലെ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങൾ ജയറാം തിരഞ്ഞെടുക്കുന്നു എന്ന തരത്തിലും വിമർശനങ്ങൾ ഉയരുന്നുണ്ടായിരുന്നു. എന്നാൽ ജയറാമിന്റെ കഥാപാത്രത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കി സംവിധായകൻ കാർത്തിക് സുബ്ബരാജ് രംഗത് വന്നിരുന്നു. സിനിമ വികടന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അക്കാര്യം തുറന്നുപറഞ്ഞത്.
“ജയറാം സാറിന്‍റെത് വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ്. പിന്നെ ഒരുപാട് ഹ്യൂമറുമുണ്ട്. അദ്ദേഹം ഒരു വലിയ പെർഫോമറാണ്. എന്ത് വേണമെങ്കിലും ചെയ്യാൻ പറ്റും. വില്ലനായും ക്യാരക്ടർ റോളുകളിലും കണ്ടിട്ടുണ്ട്. ഹീറോയായും ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ തെലുങ്കിലും വലിയ പടങ്ങളിൽ വില്ലനായും സപ്പോർട്ടിങ് റോളിലും കാണാം. എന്നാൽ പഞ്ചതന്ത്രത്തിലെ അദ്ദേഹത്തിന്റെ മീറ്ററാണ് എനിക്ക് ഏറ്റവും ഇഷ്ടം,” കാർത്തിക് പറഞ്ഞു.

സൂര്യയുടെ അവസാനമിറങ്ങിയ കങ്കുവയുടെ ക്ഷീണം റെട്രോ തീർക്കുമെന്ന് തരത്തിലുള്ള സംസാരവും സിനിമയെ കുറിച്ചുണ്ട്. കോടികൾ മുടക്കി വാൻ ഹൈപ്പിൽ എത്തിയ ചിത്രം വലിയ രീതിയിലാണ് പാരാജയമായത്. സിനിമയെ പരാജയപെടുത്തിയതാണെന്ന് പറഞ് സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതികയടക്കം രംഗത് വന്നിരുന്നു.

റെട്രോയിലെ ഗാനങ്ങളൊക്കെ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. സന്തോഷ് നാരായണന്റെ സംഗീതത്തിൽ സൂര്യ തന്നെ ആലപിച്ചിരിക്കുന്ന ലവ് ഡിറ്റോക്സ് എന്ന ഗാനമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. പുണ്യ സെൽവയോടൊപ്പം ആലപിച്ച പാർട്ടി ഡാൻസിൽ സൂര്യയുടെ കൂടെ തെന്നിന്ത്യൻ സൂപ്പർ നായിക ശ്രിയ ശരണുമാണ് ചുവടുവച്ചത്. ഇത് സൂര്യയുടെ അഞ്ചാമത്തെ ഗാനം കൂടിയാണ്. മുമ്പ് ആഞ്ഞാൻ, പാർട്ടി, സൂരരൈ പോട്ട്രൂ, ആകാശം നീ ഹദ്ദു റാ എന്നീ സിനിമകളിലും അദ്ദേഹം പാടിയിട്ടുണ്ട്. ട്രെയ്ലറിന്റെ എഡിറ്റിംഗ് മലയാളിയായ അൽഫോൻസ് പുത്രനാണ് നിർവഹിച്ചത്.ചിത്രത്തിന്റെ കേരളാ വിതരണാവകാശം പീസ് ഗ്രൂപ്പ് സംവിധാനത്തിലെ സെന്തിൽ സുബ്രഹ്‌മണ്യന്റെ വൈക മെറിലാൻഡ് വാങ്ങിയതും റെക്കോർഡ് തുകയ്ക്കാണ്.