“അമ്മയുടെ തലപ്പത്ത് ഒരു സ്ത്രീ വരാൻ വല്ലാതെ ആ​ഗ്രഹിക്കുന്നുണ്ട്”; ഹണി റോസ്

','

' ); } ?>

താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിച്ച് നടി ഹണി റോസ്. താരസംഘടനയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങളും വിവാദങ്ങളും ഉയർന്നിരിക്കേയാണ് ഹണി റോസിന്റെ പ്രതികരണം. സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

“എന്റെ അഭിപ്രയത്തിൽ സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കുന്ന സംഘടനയാകണം അമ്മ. ഇതുവരെ പുരുഷന്മാരാണ് അമ്മയുടെ തലപ്പത്ത് ഉണ്ടായിരുന്നത് അത് കൊണ്ട് അമ്മയുടെ തലപ്പത്ത് ഒരു സ്ത്രീ വരാൻ വല്ലാതെ ആ​ഗ്രഹിക്കുന്നുണ്ട്”. ശ്വേതാ മേനോനെതിരായ കേസിന്റെ രാഷ്ട്രീയം എന്താണെന്ന് എനിക്കറിയില്ല. കേസിനെക്കുറിച്ച് വാർത്തകളിലൂടെയാണ് അറിയുന്നത്”. ഹണി റോസ് പറഞ്ഞു.