“എൻ്റെ നവാസ് പൂർണ്ണ ആരോഗ്യവനാണ് എന്നാണ് എനിക്കറിവുള്ളത്”; നൊമ്പരക്കുറിപ്പുമായി നിയാസ് ബക്കർ

','

' ); } ?>

നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിൻ്റെ അകാല വേർപാടിനെക്കുറിച്ച് മനസ്സു തുറന്ന് സഹോദരനും നടനുമായ നിയാസ് ബക്കർ.
സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.”എത്ര ആരോഗ്യവാന്മാരാണെന്ന് വിചാരിച്ചാലും ശരീരം കാണിക്കുന്ന സൂചനകൾ തിരിച്ചറിയാനുള്ള മനസ്സ് കാണിക്കണമെന്നും അതു നാളെയാകാമെന്ന ചിന്ത ഉണ്ടാകരുതെന്നും നിയാസ് കുറിച്ചു. കൂടാതെ അനുജൻ്റെ വേർപാടിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് നിയാസ് ബക്കറിന്റെ കുറിപ്പ് അവസാനിക്കുന്നത്.

മരണം അതിന്റെ സമയവും സന്ദർഭവും സ്‌ഥലവും കാലം നിർണ്ണയിക്കപ്പെട്ട ഒന്നാണ് എന്ന് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നു. ആ വിശ്വാസമാണ് എൻ്റെ ആശ്വാസവും. അതുകൊണ്ട് തന്നെ അവന്റെ മരണം എന്നേ കുറേക്കൂടി ശക്‌തനാക്കുകയാണ് ചെയ്തിട്ടുള്ളത്. ഇത്രേ ഉള്ളു ജീവിതം എന്ന യാഥാർഥ്യം ഞാൻ കുറേക്കൂടി ആഴത്തിലറിയുന്നു. എങ്കിലും എന്റെ പ്രിയപ്പെട്ടവരോടായി എനിക്കൊരു കാര്യം പറയാനുള്ളത് നമ്മൾ എത്ര ആരോഗ്യവാനാണെങ്കിലും നമ്മുടെ ശരീരം അസ്വസ്‌ഥതയുടെ ഒരു സൂചന കാണിച്ചാൽ അതെന്താണെന്ന് അറിഞ്ഞിരിക്കാനുള്ള
മനസ്സെങ്കിലും നമ്മൾ കാണിക്കണം. അത് നാളെയാകാം എന്ന ചിന്ത നമ്മളിലുണ്ടാകരുത്. എൻ്റെ നവാസ് പൂർണ്ണ ആരോഗ്യവനാണ് എന്നാണ് എനിക്കറിവുള്ളത്. അവന്റെ ബോധ്യവും അതുതന്നെയായിരിക്കണം. അവന്റെ കാര്യത്തിൽ സൂചനകളുണ്ടായിട്ടും അവനല്‌പം ശ്രദ്ധക്കുറവ് കാണിച്ചത് അതുകൊണ്ടായിരിക്കണം. എന്റെ അനുജൻ്റെ വേർപാടിൽ ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന ഞങ്ങളുടെ എല്ലാവർക്കും നന്ദി”. നവാസ് കുറിച്ചു.

ഓഗസ്റ്റ് ഒന്നിനാണ് ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ നവാസിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ‘പ്രകമ്പനം’ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹോട്ടലിൽ താമസിക്കുകയായിരുന്നു അദ്ദേഹം. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പോസ്‌റ്റ്‌മാർട്ടം റിപ്പോർട്ട്. ഇതിന് മുൻപും ഹൃദയാഘാതമുണ്ടായതായും പോസ്‌റ്റ്‌മാർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായി തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്. മിമിക്രിയിലൂടെ കലാരംഗത്തെത്തി. കലാഭവനിൽ ചേർന്നതോടെയാണ് പ്രശസ്‌തിയിലേക്കുയർന്നത്. നാട്ടിലും വിദേശത്തും ‌സ്റ്റേജ് ഷോകളിലൂടെ പേരെടുത്ത നവാസ് സഹോദരൻ നിയാസ് ബക്കറിനൊപ്പം കൊച്ചിൻ ആർട്സ് എന്ന മിമിക്രി ട്രൂപ്പ് രൂപീകരിച്ച് പരിപാടികൾ അവതരിപ്പിച്ചിരുന്നു. 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും നായകനും സഹനടനുമായി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. മാട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന, മായാജാലം, ജൂനിയർ മാൻഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ, മൈഡിയർ കരടി, ഇഷ്ടമാണ് നൂറുവട്ടം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.