“ഒരു നിർമ്മാതാവെന്ന നിലയിൽ ഞാൻ ലാഭം ഉണ്ടാക്കിയിട്ടില്ല”; ഷീലു എബ്രഹാം

','

' ); } ?>

ഒരു അഭിനേത്രി എന്നതിനപ്പുറം മലയാള സിനിമയിലെ പ്രമുഖയായൊരു നിർമ്മാതാവും കൂടിയാണ് ‘ഷീലു എബ്രഹാം’. ഇപ്പോഴിതാ സിനിമ നിർമ്മാണത്തെ കുറിച്ചും, ജീവിതെത്തെ കുറിച്ചും മനസ്സ് തുറന്നു സംസാരിക്കുകയാണ് താരം. “ഒരു പ്രൊഡ്യൂസർ ആയിരിക്കുക എന്നത് എളുപ്പമല്ല എന്നും, ഏറ്റവും കൂടുതൽ ടെൻഷനും, ഏറ്റവും കൂടുതൽ പൈസ ഇല്ലാത്തവരും പ്രൊഡ്യൂസഴ്സ് ആണെന്നുമാണ്” ഷീലു എബ്രഹാം പറയുന്നത്.
സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം”.

“ഒരു പ്രൊഡ്യൂസർ ആയിരിക്കുക എന്നത് അത്ര എളുപ്പമല്ല. ഏറ്റവും കൂടുതൽ ടെൻഷനും, ഏറ്റവും കൂടുതൽ പൈസ ഇല്ലാത്തവരും പ്രൊഡ്യൂസഴ്സ് ആണെന്നാണ് എന്റെ അനുഭവത്തിൽ നിന്ന് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു നിർമ്മാതാവെന്ന നിലയിൽ ഞാൻ ലാഭം ഉണ്ടാക്കിയിട്ടില്ല. കഴിഞ്ഞ രണ്ടു പടത്തിനു ശേഷം ഞാൻ നഷ്ടത്തിലാണ്”. ഷീലു എബ്രഹാം പറഞ്ഞു.

“നമ്മൾ ചെയ്ത പടം ഹിറ്റായിട്ട് മുടക്കിയ പൈസ തിരിച്ചു കിട്ടിയാൽ അപ്പോൾ ഈ ഫീൽഡ് അടിപൊളിയാണ്. നിർമ്മാതാക്കൾക്കാണ് ഏറ്റവും കൂടുതൽ പണത്തിനാവശ്യം, പക്ഷെ അത് തിരിച്ചു കിട്ടുമോന്ന് യാതൊരു ഗ്യാരണ്ടിയും ഇല്ല. ഒരുപാട് വർഷമായിട്ടുള്ള പ്രൊഡ്യൂസർസിന്റെ ലിസ്റ്റ് എടുത്ത് ആരൊക്കെ അതിൽ നിന്ന് ലാഭമുണ്ടാക്കിയിട്ടുണ്ടെന്ന് നോക്കൂ, ആരും ഉണ്ടാവില്ല”. ഷീലു എബ്രഹാം കൂട്ടിച്ചേർത്തു.